MTech [Richie Rich]

Posted by

“എടി….ചോദിക്കാൻ വിട്ടുപോയി…ഏതാ മറ്റേ കുട്ടി. നമ്മൾ ബെഞ്ചിൽ ഇരുന്നപ്പോ നിങ്ങളെ ദേഷ്യത്തോടെ നോക്കി പേടിപ്പിച്ചത്” അവൾ ചോദിച്ചു.

“ഓഹ് അതോ…അതാണ്‌ അലീന. പ്രിൻസിപ്പാൾ ഇല്ലേ തോമസ് സാർ, അയാളുടെ പെങ്ങളുടെ മകളാണ്. പൂത്ത ക്യാഷ്കാരിയും. പണ്ട് ഞങ്ങൾ ബിടെക് പഠിക്കുമ്പോ അവൾ ജൂനിയർ ആയി ജോയിൻ ചെയ്തതാണ് ഇവിടെ. അവളെ ആരെലും റാഗ് ചെയ്യാൻ നിന്നും തരില്ല. എന്നാൽ അവൾക് ജൂനിയർ പിള്ളേരെ നല്ലപോലെ റാഗും ചെയ്യണം. ഞാനുമായി എന്നും ഉടക്കായിരുന്നു.“

ഐശ്വര്യ അവൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു.

അവൾ തുടർന്നു…

”ഈ അലീനയ്ക്ക് മനുവിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. അവനു അങ്ങനെ ഒന്നും ഇല്ല.  മനു റിജക്റ്റ് ചെയ്തത് കോളേജ് ഫുൾ പാട്ടായി. അപ്പൊ ഈ പെണ്ണിന്റെ വിചാരം ഞാൻ അവനെ ബ്രെയിൻ വാഷ് ചെയ്തു റിജക്റ്റ് ചെയ്യിപ്പിച്ചേ എന്നാണ്. അതുകൊണ്ടാ, ചേച്ചി അവന്റെ അടുത്തിരുന്നപ്പോ കണ്ണുരുട്ടി പേടിപ്പിച്ചത്. മിക്കവാറും ചേച്ചി അവന്റെ ഗേൾഫ്രണ്ട് ആണെന്ന് കരുതിക്കാണും…“

അത് കേട്ടതും ഐശ്വര്യയുടെ മുഖം മാറി…അവൾ ബെഡിൽ നിന്നും ചാടി എണീറ്റു.

”ച്ചി പോടീ അവിടുന്ന്. നിങ്ങളെകാൾ നല്ല പ്രായം തോന്നിക്കും എന്നെ..അപ്പൊ ആ കുട്ടി അങ്ങനെ ഒന്നും ചിന്തിച്ചുകാണില്ല….“ അവൾ പറഞ്ഞു.

”എന്റെ ഐഷു ചേച്ചി….ജെൻ സി അല്ലെ എന്താ ചിന്തിക്കുന്നെന്നു പറയാൻ പറ്റില്ല….“ രേഷ്മ മറുപടി കൊടുത്തു.

കിടക്കാനായി രേഷ്മ എണീറ്റു ലൈറ്റ് ഓഫ്‌ ചെയ്തു.

”ശേ…ഐഷു കല്യാണം കഴിച്ചില്ലാരുന്നേൽ മനുവിനെ ലൈൻ അടിക്കാർന്നു. പ്രായം ഒരു ഇഷ്യൂ അല്ലായിരുന്നു. എങ്കിൽ ഈ കോളേജ് ഫുൾ നമുക്ക് അടിച്ചു പൊളിച്ചു നടക്കാമായിരുന്നു. ഡബിൾ ഡേറ്റ്ന് പോകായിരുന്നു. ഞാനും വിവേക്കും ചേച്ചിയും മനുവും. ശോ….“ രേഷ്മ കളിയാക്കുന്ന പോലെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *