തന്റെ വീടിനടുത്തുള്ള കോളേജിൽ പഠിക്കാൻ വിടാനായിരുന്നു അവർക്ക് താല്പര്യം പക്ഷെ സമയം ഒരുപാട് വൈകിയതുകൊണ്ട് അടുത്തുള്ള കോളേജിലേ സീറ്റ് ഒക്കേ തീർന്നിരുന്നു. ഇപ്പോൾ അവൾക് അഡ്മിഷൻ കിട്ടിയത് ഇടുക്കിയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ.
കോട്ടയം കാരനായ മിഥുനും കുടുംബത്തിനും ആദ്യം ഒരു എതിരാഭിപ്രായം ഉണ്ടായിരുന്നു. പക്ഷെ നല്ലപോലെ പഠിക്കുന്ന ദൈവ ഭക്തിയുള്ള, തന്റെ അച്ഛനെയും അമ്മയ്യെയും പൊന്നുപോലെ നോക്കുന്ന ഐശ്വര്യയുടെ സന്തോഷം അവനു കണ്ടില്ലാന്നു നടിക്കാതിരിക്കാനും കഴിഞ്ഞില്ല.
ഒടുവിൽ അവൻ സമ്മതം മൂളി. തന്റെ ഭാര്യ ഐശ്വര്യ മിഥുൻ….കല്യാണത്തിന് ശേഷം രണ്ട് വർഷം കഴിഞ്ഞു വീണ്ടും കോളേജിൽ പോകുന്നു. അതും ഇടുക്കിയിൽ ഹോസ്റ്റലിൽ നിന്നു പഠിക്കാൻ.
ഇന്നാണ് കോളേജിൽ ചെല്ലേണ്ടതു. വെളുപ്പിന് ഇറങ്ങണം എന്നാലെ സമയത്തിന് കോളേജിൽ ചെല്ലാൻ പറ്റുകയുള്ളു. മൂന്ന് മണിക്കൂറിൽ കൂടുതൽ കാർ ഓടിക്കണം. പഴയ ടാക്സി ഡ്രൈവ്‌ർ ആയതുകൊണ്ട് തന്നെ ഐശ്വര്യയെ കൊണ്ടുവിടുന്നാ കടമ സ്വമേധയ സത്യൻ ഏറ്റെടുത്തു. ഭാര്യ ലതികയ്ക്കു കാലിനു പാടില്ലാത്തതുകൊണ്ട് അവർ യാത്രയ്ക്ക് കൂടെ കൂടിയില്ല.
കണ്ണാടിയിൽ നോക്കി പൊട്ടും കുത്തി അവൾ തന്റെ സൈഡ് ബാഗും, നേരത്തെ പായ്ക്കു ചെയ്തു വെച്ച ട്രാവൽ ബാഗും എടുത്തു വെളിയിലേക്ക് വന്നു. ഇളം റോസ് ചുരിദാർ ആണ് അവൾ അണിഞ്ഞിരുന്നത്. അതിനുമേലെ കഴുത്തു മുഴുവൻ മറച്ചിരുന്ന അതെ കളറിലെ ഷാളും ഇട്ടു. നല്ല വെളുത്ത നിറമായതുകൊണ്ട് തന്നെ നല്ലപോലെ ആ ചുരിദാർ അവൾക്കു ചേരുന്നുണ്ടായിരുന്നു.