“ടു ഷെയറിങ് ആണ് റൂം. 201 ആണ് ഐശ്വര്യയുടെ മുറി. റൂംമേറ്റ് ന്റെ പേര് രേഷ്മ. തന്റെ തന്നെ ക്ലാസ്സിലാണ് പഠിക്കുന്നത്. അപ്പൊ പേടിക്കേണ്ടല്ലോ….വേഗം ബാഗ് വെച്ചിട്ട് ക്ലാസ്സിലേക്ക് ചെന്നിരുന്നോള്ളൂ. രേഷ്മയോട് ഞാൻ പറഞ്ഞേക്കാം….“
ആലീസ് ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു.
സത്യൻ പയ്യെ എഴുന്നേറ്റു അവളെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു. സ്വന്തം മകളായി തന്നെയാണ് അവർ ഐശ്വര്യയെ കണ്ടിരുന്നത്. അതിന്റെ നന്ദിയാണ് ആ കണ്ണുനീർ. അവൾ പയ്യെ സത്യന്റെ കയ്യിൽ പിടിച്ചു.
“മോള് വിഷമിക്കേണ്ട. എപ്പോ വിളിച്ചാലും അച്ഛൻ ഓടി വരും. നല്ലപോലെ പഠിക്കേ…ഭക്ഷണം ഒക്കെ നല്ലപോലെ കഴിക്കണം…ആഹ്ഹ്ഹ്….എന്നാൽ ഞാൻ ഇറങ്ങിയേക്കുവാ ഇപ്പൊ ഇറങ്ങിയ രാത്രി ആവുമ്പോഴേക്കും അവിടെ എത്താം…പോട്ടെ”
അതും പറഞ്ഞു സത്യൻ അവളുടെ മുടിയിലൂടെ ഒന്ന് കയ്യൊടിച്ചു. നീണ്ട വെളുത്ത വിരലുകൾ കൊണ്ട് അവൾ കണ്ണുനീർ മെല്ലെ തുടച്ചു. സത്യൻ അവിടെ നിന്നും യാത്രയായി. ബാഗുമായി ഐശ്വര്യ റൂമിലേക്ക് നടന്നു. റൂം തുറന്നതും അവൾക്ക് ആശ്വാസമായി. അത്യാവിശം വൃത്തിയും വെടിപ്പുമുള്ള റൂം മെയ്റ്റിനെയാണ് കിട്ടിയേക്കുന്നത്. അവൾ പയ്യെ രേഷ്മയുടെ ഡെസ്കിനു അടുത്തേക്ക് നടന്നു.
അവിടെ രേഷ്മയുടെ ഫാമിലി ഫോട്ടോ വെച്ചിട്ടുണ്ട്. രേഷ്മയും അച്ഛനും അമ്മയും അനിയനുമായിയുള്ള ഫോട്ടോ. കാണാൻ തരക്കേടില്ലാത്ത കുട്ടി പക്ഷെ കുറച്ചു മോഡേൺ ആണെന്നു തോന്നുന്നു….ഐഷ്വര്യ ചിന്തിച്ചു. അവിടെ തൂക്കിയിട്ടിരിക്കുന്ന ഉടുപ്പുകളിൽ കൂടുതലും ക്രോപ്പ്ഡ് ടി ഷർട്ടും ജീൻസുമാണ്.