എബിയുടെ കയ്യിൽ കിടന്നു പ്രിയയുടെ കുപ്പിവളകൾ പൊട്ടി ചോര പൊടിഞ്ഞു.
“ഇതൊരു പബ്ലിക്പ്ലേസാണ് എബി നീ അടങ്ങും എന്നിട്ട് കുറച്ചു മുന്നേ പറഞ്ഞൊരു പിഴച്ച പെണ്ണ് ഉണ്ടായിരുന്നല്ലോ സ്റ്റെഫി അവളെ അങ്ങ് കെട്ടു “.എബിയുടെ കൈയിൽ നിന്നും എങ്ങെയോ സ്വയം രക്ഷപ്പെട്ടു കൊണ്ടു അവൾ എഴുന്നേറ്റു.
“നീ എന്തോ വിചാരിച്ചു രണ്ടു ഫോട്ടോ കാണിച്ചു അങ്ങ് ഉണ്ടാകാവുന്നോ,നിന്നെ കാണുന്ന നിമിഷം വരെയും ഒരു സോറി പറയാൻ ഇരിക്കുവായിരുന്നു ഇനി ഇപ്പോൾ വേണ്ട മോളുസ് വീട്ടിൽ പോകാൻ നോക്കു നിനക്കൊരു പണി ഞാൻ തരും “.
“ഞാനും വിചാരിച്ചു നിന്നെ കാണുമ്പോൾ പഴയ പ്രേമം പൊങ്ങിവരുമെന്ന് പക്ഷേ നിന്റെ മുഖം കാണുബോൾ എന്റെ ഉള്ളിൽ പകയാണ് “.
“പക മനസ്സിൽ കൊണ്ടുനടന്ന് കൃതസമയം നോക്കി പ്രേയോഗിക്കണ്ട ഒന്നാണ് അല്ലാതെ ശത്രുവിന്റെ മുന്നിൽ വന്ന് നിന്നിട്ട് ഞാൻ നിന്നോട് പ്രതികാരം ചെയ്യാൻ പോകുവാണെന്നു പറയുവോ,ഇപ്പോളത്തേക്ക് നിന്നെ വിട്ടേക്കുവാ “.
“ഒരു പെണ്ണിനോടാണ് എബി നീ കളിക്കുന്നത്”.
“അതേല്ലോ,നിഖിൽ എന്ന ക്ലാസ്സ് ടോപ്പർ പയ്യന്റെ പെണ്ണിനെ കൊണ്ടു നടന്നതല്ലേ ഞാൻ”.
“ചെറ്റേ”.
“അവനൊരു പണി നിന്നക്കൊരു കളി,പക്ഷേ എപ്പോഴോ ഒരു ഇഷ്ടം തോന്നി അതാണ് എന്നിക് പറ്റിയ തെറ്റും”.എബി പ്രിയയുടെ അരുകിൽ നിന്നും എഴുന്നേറ്റു തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു.
തുടരും…