“ചുമ്മാ ചോദിച്ചതാ “.കണ്ണടച്ചു കാണിച്ചു കൊണ്ടു എബി കസേരയിൽ കൈ കെട്ടിയിരുന്നു.
രാജ്‌മോഹൻ പാർട്ടി സെക്രട്ടറി നെൽസന്റെ സെക്കന്റ് ഫാദർ മയൂരിയെ നിന്നക്ക് അറിയായിരിക്കും sp ശ്രീകുമാറിന്റെ കസിൻ സിസ്റ്റർ ഭരതനാണ് അവന്റെ ശക്തി.
“രാജ്‌മോഹന് സെറ്റപ്പ് വല്ലോം ഉണ്ടോ”.
മാത്യു വീണ്ടും കണ്ണുമിഴിച്ചു.
അവനോരു വണ്ടി ഭ്രാന്തനാണ് കാർ കളഷൻ വേറെ.
സോമൻപിള്ള പഴയ ഫോറൻസിക് ഡോക്ടർ ഭാര്യ ഹരിത മേനോൻ ഹോമിയോ ഡോക്ടർ മകൻ സന്ദീപ് മകൾ ശരണ്യ രണ്ടുപേരും SN കോളേജിൽ പഠിക്കുന്നു.
“അങ്കിളെ നമ്മൾ തമ്മിൽ ഒന്നുമില്ല “.
നേരം വെളുത്തപ്പോൾ തന്നെയുള്ള വരവും ഒരു മര്യാദയില്ലാതെ ആയിപോയെന്നു എബിക്ക് അറിയാരുന്നു.
“എന്നിക് അറിയാല്ലോ നിന്നെ എബി “.ചിരിച്ചുവെന്നു വരുത്തി മറുപടി പറഞ്ഞു മാത്യു.
“ഞാൻ വന്നത് ആരും അറിയണ്ട “.
⏩⏩
ഉണ്ണി കോളേജിൽ പോകാൻ ഇറങ്ങുന്ന ടൈംമാണ് എബി തിരിച്ചു വീട്ടിൽ വരുന്നത്.വിയർത്തു കയറി വരുന്ന എബിയെ നോക്കി ഉണ്ണി കൈയിലെ വാച്ചിലേക്കും നോക്കി ഇങ്ങേരു കോളേജിൽ വരുന്നില്ലേ.
“കോളേജിൽ പോകാൻ സമയമായില്ലേ”.
ഞാൻ ചോദിക്കണ്ടേ ഡയലോഗ് അല്ലെ ഇങ്ങേരു ചോദിച്ചേ.
“ഞാൻ ഇറങ്ങുവാ “.ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ടു ഉണ്ണി പറഞ്ഞു.
ഉണ്ണിയെ നോക്കിക്കൊണ്ട് എബി അകത്തേക്ക് നടന്നു.
“കോളേജിൽ പോകുന്നില്ലേ”. ഡൈനിങ് ടേബിൾ ക്ലീൻ ചെയുവായിരുന്ന പല്ലവി ചോദിച്ചു.
എബി അവിടെയോന്നു നീന്നു.”പോണം,നദി എവടെ”.
“മമ്മി കൊണ്ടുപോയി സ്റ്റെല്ലആന്റിയുടെ അങ്ങോട്ട് “.
എബി നേരെ തന്റെ റൂമിലേക്ക് വന്നു കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്തു.