Curious case 4 [Willie Beamen]

Posted by

തന്റെ അടുത്തേക്ക് വരുന്ന ട്രിസയെ നോക്കി നോക്കി ബെഞ്ചിൽ നിന്നും കുറച്ചുമാറിയിരുന്നു എബി.ട്രിസ വന്നു അവന്റെ അടുത്തേക്ക് ഇരുന്നു.

“നീ സീരിസാണോ “.

“എൻജോയ് ചെയ്യണ്ടേ സമയം ബിസിനസ് എന്നു പറഞ്ഞു ആ മലയിൽ പോയി കിടന്നു, കംപ്ലീറ്റ് ചെയ്യുമോ അറിയില്ല നോക്കട്ടെ “.എബി ട്രിസയുടെ കൈയിലെ വാച്ചിൽ ഒരു നിമിഷം നോക്കി.

“ക്ലസിൽ പറഞ്ഞത് കേട്ടപ്പോൾ ഫീൽ ആയോടാ”.

“നീ പറഞ്ഞത് കേട്ടാൽ ഫീലാക്കുന്ന അത്രയും ലോല്ലാനാണോ ഞാൻ “.രണ്ടുപേരും പൊട്ടിച്ചിരിച്ചു.

“അവൻ വിളിക്കുന്നുണ്ടോ “.

“അവനോ,si കേറി അവനെന്നോ “.

ട്രിസയുടെ കാമുകൻ മനോജ്‌ si റാങ്കുള്ള പോലീസാണ്.സ്കൂൾ മുതൽ ഒന്നിച്ചു പഠിച്ച ബന്ധം കോളേജിൽ വെച്ചു രണ്ടുപേരും ജീവിതത്തിൽ ഒന്നിച്ചു പോകാൻ തീരുമാനിച്ചു.

മനോജ്‌ ഇപ്പോൾ സീനില്ല ഒരു കേസ് അന്വേഷണമായി ഔട്ട്‌ ഓഫ് സ്റ്റേറ്റാണ്.

“ആതിരക്ക് പോലീസിൽ കിട്ടിയത് അറിഞ്ഞോ”.എബിയെ ടെസ്റ്റ്‌ ചെയുവാണ് ട്രിസയെന്നു അവളെക്കാൾ നല്ലപോലെ എബിക്ക് അറിയാം.

“വീട്ടിൽ പറയുന്നത് കേട്ടു”.

“നീ രക്ഷപ്പെടുമോ”.പുച്ഛത്തോടെയാണ് ട്രിസയുടെ നോട്ടം.

“എന്നെ അറിയാലോ മോളെ “.ട്രിസയുടെ കൈയിലെ വാച്ചിൽ വിരലോടിച്ചു എബി അങ്ങെനെയിരുന്നു.

“ഭാരതന്റെ ആളുകൾ വീട്ടിൽ കേറിയെന്നു അച്ഛൻ പറഞ്ഞു “.

വാച്ചിൽ നിന്നും കൈയെടുത്തു എബി ട്രിസയെ നോക്കിയൊന്നു ചിരിച്ചു.

“പോയാലോ നാലുമണിയായി”.

“നീ വിട്ടോ”.

“ഞാൻ ട്രോപ്പ് ചെയ്യാം”.

പുഞ്ചിരിയോടെ പറയുന്നവളെ നോക്കതെയിരിക്കാൻ അവൻ ശ്രെമിച്ചു.

“മോൾ പോയെ”.

എബി ട്രിസയെ പറഞ്ഞുവിട്ടു.എബി ഒരിക്കലും ട്രിസയുടെ കണ്ണിലേക്കു നോക്കി സംസാരിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *