എന്ന് പറഞ്ഞ് അവൾ കണ്ണിറുക്കി കാണിച്ചു തന്റെ മുറിയിലേക്ക് ഓടിക്കയറി വാതിൽ അടച്ചു.
അച്ചായൻ കേക്കുമായി തന്റെ മുറിയിലേക്ക് നടന്നു. അവിടെ മണി എല്ലാം സെറ്റ് ചെയ്തു കാത്തിരിക്കുകയായിരുന്നു. മേഘാലയയിലെ മഞ്ഞും തണുപ്പും നിറഞ്ഞ ആ രാത്രിയിൽ, നിവേദ്യയുടെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കാൻ അച്ചായൻ തയ്യാറെടുത്തു. പക്ഷേ അയാളുടെ മനസ്സ് മുഴുവൻ ഗൗരിയുടെ ബാഗിലെ ആ ഗുളികകളിലും, അവൾ പറഞ്ഞ ‘പച്ചയ്ക്കുള്ള പണിയിലു’മായിരുന്നു.
നിവേദ്യ ഗാഢമായ ഉറക്കത്തിലായിരുന്നു. ഗൗരി പതുക്കെ അവളുടെ തോളിൽ തട്ടി വിളിച്ചു.
“നിവീ… എഴുന്നേറ്റേ… വേഗം എഴുന്നേറ്റേ!”
നിവേദ്യ കണ്ണുകൾ തിരുമ്മി എഴുന്നേറ്റു. “എന്താ ചേച്ചി? നേരം വെളുത്തോ?”
”അതല്ലടി, റിസോർട്ടിൽ എന്തോ ചെറിയ പ്രശ്നമുണ്ടെന്ന് തോന്നുന്നു. അച്ചായനും മണിയും അപ്പുറത്തെ മുറിയിൽ എന്തോ ബഹളം വെക്കുന്നത് കേട്ടു. നീ വേഗം വന്ന് നോക്കിയേ,” ഗൗരി മുഖത്ത് വല്ലാത്തൊരു ഗൗരവം വരുത്തിക്കൊണ്ട് പറഞ്ഞു.
പേടിച്ചുപോയ നിവേദ്യ ഒന്നും ആലോചിക്കാതെ ഗൗരിയുടെ കൂടെ അച്ചായന്റെ മുറിയിലേക്ക് ഓടി. മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ഗൗരി പതുക്കെ നിന്നു. “നീ തന്നെ ആ ഡോർ ഒന്ന് തുറന്നേ,” അവൾ മന്ത്രിച്ചു.
നിവേദ്യ വിറയ്ക്കുന്ന കൈകളോടെ ആ മുറിയുടെ വാതിൽ പതുക്കെ തള്ളിത്തുറന്നു.
”ഹാപ്പി ബർത്ത് ഡേ നിവീ!!!”
ഒറ്റ നിമിഷം കൊണ്ട് മുറിയിലെ ലൈറ്റുകൾ തെളിഞ്ഞു. മനോഹരമായി അലങ്കരിച്ച മുറി കണ്ട് നിവേദ്യ അത്ഭുതത്തോടെ വാ പൊളിച്ചു നിന്നുപോയി. ചുവരുകളിൽ ‘ഹാപ്പി ബർത്ത് ഡേ’