പഠിക്കാനോ പുസ്തകം ഒന്ന് തുറന്നു നോക്കാനോ ത്രാണിയില്ലാതെ ഞാന്‍ കട്ടില്‍ കയറി തല വഴി മൂടിപ്പുതച്ചു കിടന്നു.
പല പല ചിന്തകള്‍ മനസ്സിനെ വിറപ്പിച്ചു കടന്നു പോയി.
സമയം കടന്നു പോയി.
എന്റെ കതക് ആരോ തള്ളി തുറക്കുന്ന ശബ്ദം കേള്‍ക്കായി.
എന്റെ നെഞ്ച് പട പടാന്ന് മിടിച്ചു.
ചേട്ടന്‍ അല്ലെങ്കില്‍ അച്ഛന്‍ …പോയി എല്ലാം തീര്‍ന്നു.
പെട്ടെന്ന് എന്റെ ദേഹത്തേക്ക് ആരോ ചാടി വീണു.
അയാള്‍ പുതപ്പടക്കം എന്നെ വലിച്ചുയര്‍ത്താനുള്ള ശ്രമമാണ്.
ഞാന്‍ സമൂലം വിറച്ചു..ഒരാര്‍ത്തനാദം എന്റെ തൊണ്ടയില്‍ വന്നടിഞ്ഞു.
“എടാ കള്ളാ…കള്ളച്ചെറുക്കാ..എണീക്കെടാ…!”
സമനില തകര്‍ന്നു ബോധം പോകാന്‍ തുടങ്ങിയ ആ നിമിഷത്തില്‍ പെട്ടെന്ന് ഞാനാ ശബ്ദം തിരിച്ചറിഞ്ഞു.
ഈശ്വരാ…കുഞ്ഞേച്ചിയല്ലേ അത്..!
ഞാന്‍ ഒരു ആന്തലോടെ തലയില്‍ നിന്നും പുതപ്പു മാറ്റി.
“എടാ കള്ളാ ..പഠിക്കാനാണെന്നും പറഞ്ഞു വന്നിട്ട് മൂടിപ്പുതച്ചു കിടക്കണോ…എണീക്കെടാ ചെക്കാ..”
അവള്‍ എന്റെ മേല്‍ കവച്ചിരുന്നു കൊണ്ട് എന്റെ പുതപ്പു വലിച്ചു മാറ്റാനുള്ള ശ്രമമാണ്.
എന്റെ മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തപോലെ തോന്നി.
ഫീസടിച്ചു പോകാന്‍ തുടങ്ങിയ സമയത്ത് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഫീലായിരുന്നു എനിക്ക്.
തല്ക്കാലത്തെക്കെങ്കിലും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ എന്റെ കണ്ണ് നിറഞ്ഞു പോയി.
“യ്യോ ..എന്ത് പറ്റി .. എന്തേ കണ്ണൊക്കെ നെറഞ്ഞിരിക്ക്ണേ..സുഖോല്ല്യെ മോന്..? “
കുഞ്ഞേച്ചി പെട്ടെന്ന് എന്റെ ദേഹത്ത് നിന്നും എഴുന്നേറ്റ് മാറി.
അവളൊരു വേവലാതിയോടെ എന്റെ നെറ്റിയിലും നെഞ്ചിലുമൊക്കെ തൊട്ടു നോക്കി.
“ചൂടൊന്നും ഇല്ല്യെലോ…പിന്നെന്താ കണ്ണൊക്കെ നിറഞ്ഞിരിക്ക്ണേ..?”
അവള്‍ കട്ടിലില്‍ നിന്നിറങ്ങിയ ശേഷം എന്നെ എഴുന്നെല്‍പ്പിച്ചിരുത്തി.
ഞാന്‍ കാല്‍ കട്ടിലിന് താഴോട്ടിട്ട് മുഖം കുനിച്ച് കൂനിക്കൂടിയിരുന്നു.
“സ്കൂളില്‍ വല്ല പ്രശ്നോം ണ്ടായോ.. കുഞ്ഞേച്ചിയോടു പറ…മാഷന്മാരാരേലും വഴക്ക് പറഞ്ഞോ ?”
അവളെന്റെ താടി പിടിച്ചുയര്‍ത്തി അനുകമ്പയോടെ ചോദിച്ചു.