അവള്‍ അപ്പോള്‍ ഒരു ഫുള്‍പാവാടയും പിന്നില്‍ തുറപ്പുള്ള ഒരു നീളന്‍ ഉടുപ്പുമാണ് ധരിച്ചിരുന്നത്….. പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍, അവള്‍, അയാള്ക്ക് ചായ കൊണ്ടുകൊടുത്തു…. അതും കുടിച്ചുകൊണ്ട് അയാള്‍ പുറത്തേയ്ക്ക് ചെന്നപ്പോള്‍, അയാളുടെ ഭാര്യ കിടക്കുന്ന മുറിയില്‍ എല്ലാവരും കൂടി നിന്നു സംസാരിക്കുന്നതാണ് കണ്ടത്… അങ്ങനെ അയാള്‍ അവിടേയ്ക്ക് ചെന്നു…. അപ്പോള്‍, ആതിര, അവരെയൊക്കെ പരിചയപ്പെടുത്തുന്നതാണ് കണ്ടത്….. അങ്ങനെ അയാളും അവിടെ നിന്നു അവരെയൊക്കെ പരിചയപ്പെട്ടു…. അവരുടെ അമ്മ, ലൈല….. രണ്ടു പെണ്‍കുട്ടികളില്‍ മൂത്തവള്‍ ആരതിയും, ഇളയത് ആവണിയും…. അയാളെ കണ്ടപ്പോള്‍, ആതിര, വളരെ മാന്യമായി, ബഹുമാനത്തോടെ, മാമാ എന്ന് വിളിച്ചാണ് സംസാരിച്ചത്….. ആരതി ഒരു ചുരിദാറും, ആവണി ഒരു ഫുള്‍ പാവാടയും, ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്…. അവരുടെ അമ്മ സാരിയും… അല്പസമയം ആയപ്പോഴേയ്ക്കും അയാള്‍, കൈയ്യിലിരുന്ന ഗ്ലാസ്സ്, ആതിരയെ ഏല്‍പ്പിച്ചിട്ട് പുറത്തിറങ്ങി….
പിന്നെയും കുറച്ചു സമയം കൂടി കഴിഞ്ഞാണ് അവരെല്ലാം പുറത്ത് വന്നത്…. പിന്നെ, ആതിര, അവര്‍ കൊണ്ട് വന്ന ബാഗും എടുത്ത്, അവരെയും കൂട്ടി മുകളിലെ ഉപയോഗിക്കാതെ കിടന്ന മുറിയിലേയ്ക്ക് പോയി….. കുറെ കഴിഞ്ഞു അവരൊക്കെ വേഷം മാറി പുറത്ത് വന്നു….. ആരതി ഒരു ഫുള്‍ പാവാടയും ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്…. ആവണി ഒരു മിഡിയും, ടീഷര്‍ട്ടും ….. അവരുടെ അമ്മ ഒരു നൈറ്റിയും ധരിച്ചിരുന്നു….. അയാള്‍ ആ സമയത്ത് ഹാളിലിരുന്നു ടി. വി. കാണുകയായിരുന്നു…. അവരെല്ലാം കൂടി അടുക്കളയിലേയ്ക്ക് പോയി…. പക്ഷേ, അവര്‍ക്ക് ചെയ്യാന്‍ അവിടെ ജോലികളൊന്നും ബാക്കി ഇല്ലായിരുന്നു….. രാത്രിയിലത്തേക്കുള്ള ഭക്ഷണം ഒക്കെ ശാരദ പോകുന്നതിനു മുന്നേ തന്നെ ശാരദയും, ആതിരയും കൂടി തയ്യാറാക്കിയിരുന്നു…..
ആതിര, രോഗിക്കുള്ള ഭക്ഷണവും കൊണ്ട് മുറിയിലേയ്ക്ക് പോയി.. കൂടെ മറ്റുള്ളവരും അങ്ങോട്ട് തന്നെ പോയി….. അര മണിക്കൂര്‍ കൊണ്ട് അവള്‍, ഭക്ഷണവും കൊടുത്ത്, മരുന്നും കൊടുത്തിട്ടു ഒഴിഞ്ഞ പാത്രവുമായി പുറത്ത് വന്നു….. അടുക്കളയിലേയ്ക്ക് പോകുന്ന വഴി, “കഴിക്കാന്‍ എടുക്കട്ടോ മാമാ” എന്ന് ചോദിച്ചു… അയാള്‍ സമ്മതിച്ചു…. അവള്‍, അടുക്കളയിലേയ്ക്ക് പോയതിനു പിന്നാലെ മുറിയില്‍ നിന്നും ഇറങ്ങി വന്ന മറ്റുള്ളവരും അടുക്കളയിലേയ്ക്ക് പോയി….. പത്ത് മിനിട്ടിനകം ഭക്ഷണം മേശപ്പുറത്ത് നിരന്നു….. അവള്‍, അയാളെ കഴിക്കാന്‍ വിളിച്ചു….. അയാള്‍ കൈ കഴുകി കഴിക്കാനായി ഇരുന്നു….. പക്ഷേ, മറ്റുള്ളവര്‍ ഇരിക്കാതെ അവിടെ തന്നെ നിന്നു…. അയാള്‍, അവരെയും നിര്‍ബ്ബന്ധിച്ചു ഇരുത്തി…