മരുപ്പച്ച 3 [പ്രസാദ്]

Posted by

“ആ ചേച്ചി എങ്ങനെയാ അത് തടഞ്ഞത്?”

“അത്, ചേട്ടന്‍ ആ ചേച്ചിയുമായി ആലോചിച്ചു….. പക്ഷേ, എന്‍റെ ജോലിയിലുള്ള ആത്മാര്‍ഥത എല്ലാം പറഞ്ഞു, എന്നെ പറഞ്ഞുവിട്ടാല്‍, ഇതുപോലെ വേറൊരാളെ കിട്ടില്ല എന്നൊക്കെ പറഞ്ഞു ചേച്ചി ആ ശ്രമം പരാജയപ്പെടുത്തി. എങ്കിലും ചേച്ചി അതൊന്നും എന്നോട് പറഞ്ഞിട്ടില്ല.”

“പിന്നെ അതെങ്ങനെയാ ചേച്ചി അറിഞ്ഞത്?”

“അത് ഞാന്‍ ചേട്ടനെ വളച്ചെടുത്തത്തിനു ശേഷം, ചേട്ടന്‍ തന്നെ പറഞ്ഞതാണ് അങ്ങനെ ഒരു നീക്കം നടത്തിയ കാര്യം.”

“ങാ…. ഇനി പറ എങ്ങനെയാ ചേച്ചി സാറിനെ വളച്ചെടുത്തത് എന്ന്.”

“മോളേ, അത് ഒത്തിരി പറയാനുണ്ട്…. വൈകിട്ട് പറയാം…. ഇപ്പം വേറെ ജോലികളുണ്ട്….”

ഓരോ ജോലികള്‍ ചെയ്യുന്നതിനിടയിലാണ് ഈ കഥ പറച്ചിലൊക്കെ നടന്നത്. അപ്പോഴേയ്ക്കും ചായ തയ്യാറായിക്കഴിഞ്ഞിരുന്നു…. അവള്‍, ചായ മൂന്നു ഗ്ലാസ്സുകളില്‍ പകര്‍ന്നെടുത്തു…. ഒന്ന് അനിയത്തിക്ക് കൊടുത്തിട്ട്, മറ്റൊരു ഗ്ലാസ്സുമായി അവള്‍, അയാള്‍ കിടക്കുന്ന മുറിയിലേയ്ക്ക് പോയി…. അനിയത്തി, ചായ ഊതി കുടിച്ചുകൊണ്ട് അമ്മ കിടക്കുന്ന മുറിയിലേയ്ക്ക് പോയി…. അവള്‍ ചെന്നപ്പോഴെയ്ക്കും അവര്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും ചേച്ചിയും ചായയുമായി അവിടെ എത്തി….. അമ്മയുടെ കാര്യങ്ങളൊക്കെ ചെയ്തിട്ട് രണ്ടാളും കൂടി അടുക്കളയില്‍ പോയി ജോലികളൊക്കെ പൂര്‍ത്തിയാക്കി…. അതിനിടെ അവരുടെ കഥ പറച്ചിലും നടന്നു….. കൂട്ടത്തില്‍, ചായ കൊടുക്കാന്‍ പോയ വഴി അവള്‍, അയാള്‍ക്ക്‌ ഇതിനെക്കുറിച്ച്‌ ചെറിയ ഒരു സൂചന കൊടുത്തിരുന്നു….. അതുകൊണ്ട് തന്നെ അയാള്‍ അടുക്കളയിലേയ്ക്ക് പോയില്ല…. ആതിര, സംഭവിച്ചത് കുറെയൊക്കെ അനിയത്തിയെ ധരിപ്പിച്ചു….. പിന്നെ പതിവുപോലെ അയാള്‍ ജോലിക്കും, ആരതി കോച്ചിംഗ് സെന്‍ററിലേയ്ക്കും പോകാനായി ഇറങ്ങി….. ജംഗ്ഷന്‍ വരെ അവര്‍ ഒന്നിച്ചു നടന്നാണ് പോകുന്നത്….. അയാള്‍, അവളെ ഒഴിവാക്കി പോകാന്‍ ശ്രമിച്ചെങ്കിലും, അവള്‍ സംസാരിച്ചുകൊണ്ട് അയാളുടെകൂടെ പോയി….

“സാറ് എന്‍റെ ചേച്ചിയുമായി എന്തോ ചുറ്റിക്കളി ഉണ്ടെന്നു അറിഞ്ഞല്ലോ….. എന്തായിരുന്നു?”

“ഒന്നുമില്ലല്ലോ… നിന്നോട് ആരാ പറഞ്ഞത്?”

“ആരും പറഞ്ഞില്ല….”

“പിന്നെ നീ എന്താ സ്വപ്നം കണ്ടോ?”

“ങാ…. ഞാന്‍ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടു…”

“നീ ഓരോ സ്വപ്നവും കണ്ടിട്ട് മനുഷ്യനെ വെറുതേ വട്ടു പിടിപ്പിക്കണ്ട.”

Leave a Reply

Your email address will not be published. Required fields are marked *