മരുപ്പച്ച 3 [പ്രസാദ്]

Posted by

മൂന്നാം ദിവസം വൈകുന്നേരം അവര്‍ മരണമടഞ്ഞു. ശരീരം വീട്ടിലേയ്ക്ക് തിരിച്ചെത്തിച്ചു…. അടുത്ത ദിവസം സംസ്കാരം നടന്നു…. ആതിര അവളുടെ വീട്ടില്‍ വിളിച്ചു പറഞ്ഞത് പ്രകാരം, അവളുടെ അമ്മയും, അനിയത്തിമാരും രാവിലെ തന്നെ എത്തിയിരുന്നു. അയാളുടെ സഹപ്രവര്‍ത്തകരും സംസ്കാര ചടങ്ങിനു ഉണ്ടായിരുന്നു…. വ്യാഴാഴ്ച ആയിരുന്നു മരണം. വെള്ളിയാഴ്ച ശവസംസ്കാരം. ശനിയാഴ്ചയും കഴിഞ്ഞു ഞായറാഴ്ച ആതിരയുടെ അമ്മയും അനിയത്തിമാരും കൂടി ആതിരയെ തിരികെ കൊണ്ടുപോകാന്‍ തയ്യാറായി. പക്ഷേ, മരണാനന്തര ചടങ്ങുകളൊക്കെ കഴിയുന്നതുവരെ ആതിര അവിടെ തുടരട്ടെ എന്ന് മകന്‍ നിര്‍ബ്ബന്ധമായി പറഞ്ഞതുകൊണ്ട് ആതിരയെ അവര്‍ കൂട്ടാതെ തന്നെ ഞായറാഴ്ച തിരികെ പോയി. അവന്‍റെ അച്ഛന്‍ അതിനെക്കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞില്ല. അഞ്ചിന്‍റെ അന്ന് സഞ്ചയനം കഴിഞ്ഞു മകന്‍ തിരികെ പോയി….. പോകുന്നതിനു മുന്നേ, അവന്‍, ആതിരയുമായി സംസാരിച്ചിരുന്നു. പക്ഷേ, അവള്‍ തിരികെ പോകണമെന്ന പിടിവാശിയിലായിരുന്നു.

“മോനേ, ഞാനും മാമനും മാത്രമായി ഇവിടെ നില്‍ക്കുന്നത് ശരിയല്ല…. നാട്ടുകാരെന്തു പറയും?”

“ചേച്ചീ, എന്‍റെ അച്ഛനെ ഒറ്റയ്ക്കാക്കി ചേച്ചിക്ക് പോകാന്‍ പറ്റുമോ?”

“മോനേ ഞാന്‍ പോയല്ലേ പറ്റൂ…. അല്ലാതെ എന്ത് പറഞ്ഞു ഞാന്‍ ഇവിടെ നില്‍ക്കും?”

“അതൊക്കെ ഞാന്‍ പോയിട്ട് വന്നിട്ട് സംസാരിക്കാം. 16 നു പുലകുളി ഉണ്ടല്ലോ അതിനു മുന്നേ ഞാന്‍ വരും. അപ്പോള്‍ നമുക്ക് വിശദമായി സംസാരിച്ചു തീരുമാനമെടുക്കാം.”

അങ്ങനെ അവന്‍ തിരികെ പോയി…. അയാള്‍ ഒരു മാസത്തേയ്ക്ക് അവധി എടുത്തിരുന്നു. വീണ്ടും അവിടെ വീട്ടില്‍ അവര്‍ രണ്ടും മാത്രമായി… അവര്‍ തമ്മില്‍ ഇപ്പോള്‍ ഒരുവിധ ഇടപാടുകളും ഉണ്ടായിരുന്നില്ല. രണ്ടാളും അത്തരം ഒരു മാനസികാവസ്ഥയിലായിരുന്നു…. ഭാര്യ മരണമടഞ്ഞതിന്‍റെ ആഘാതം അയാളുടെ മനസ്സില്‍ നിന്നും ഒട്ടും മാഞ്ഞുപോയില്ല…… ആതിരയുടെ മനസ്സിലും ഭാവിയെക്കുറിച്ചുള്ള വേവലാതി അവളുടെ ഉറക്കം കെടുത്തി….. തനിക്ക് ഈ ജോലി ഉള്ളതുകൊണ്ടാണ് തന്‍റെ വീട്ടില്‍ ഒരു മുട്ടും കൂടാതെ കാര്യങ്ങള്‍ നടന്നുപോകുന്നത്‌. അനിയത്തിയുടെ പഠനവും വഴിയില്‍ ഉപേക്ഷിക്കേണ്ടി വരും…. അവള്‍ക്ക് ഉറക്കം എന്നെന്നേക്കുമായി നഷ്ടമായി…. ആകെ ടെന്‍ഷന്‍ എടുത്തിട്ടു അവളുടെ ഉത്സാഹവും പ്രസരിപ്പും എല്ലാം നഷ്ടമായി….. ദിവസങ്ങള്‍ കടന്നുപോയി….

അയാളുടെ മകന്‍ നാളെ വരും….. മിക്കവാറും ചടങ്ങുകള്‍ കഴിഞ്ഞാല്‍ തന്‍റെ ഇവിടുത്തെ ജോലി അവസാനിക്കും…. പിന്നെ മുന്നില്‍ വെറും ശൂന്യത….. അന്ന് രാത്രി, ഭക്ഷണമൊക്കെ കഴിഞ്ഞു അയാള്‍ കിടന്നു…. അല്പം കഴിഞ്ഞപ്പോള്‍, അവള്‍ തന്‍റെ അരയില്‍ കിടന്ന അരഞ്ഞാണം ഊരിയെടുത്തു. അതുമായി അവള്‍ മടിച്ചു മടിച്ചു അയാളുടെ മുറിയിലേയ്ക്ക് കയറിച്ചെന്നു…. മുറിയിലെ മങ്ങിയ വെളിച്ചത്തില്‍, അയാള്‍ മലര്‍ന്നു കിടന്നു മച്ചിലേയ്ക്ക് കണ്ണും നട്ടു എന്തോ ചിന്തിച്ചുകൊണ്ട്‌ കിടക്കുകയായിരുന്നു. അവളുടെ കാല്‍പെരുമാറ്റം കേട്ടു അയാള്‍ തിരിഞ്ഞു അവളെ നോക്കി…. മുറിയിലെ ആ അരണ്ട വെളിച്ചത്തില്‍ അവളുടെ മുഖത്തെ ഭാവങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല…. അയാള്‍ കൈ എത്തി നൈറ്റ് ലാമ്പ് അണച്ചിട്ടു ലൈറ്റ് തെളിച്ചു…. അവളുടെ മുഖം കണ്ടിട്ട് അയാളുടെ മനസ്സ് വിങ്ങി…. കരഞ്ഞു കലങ്ങിയ കണ്ണുകള്‍……. കനം തൂങ്ങിയ കണ്‍പോളകള്‍….. പ്രതീക്ഷ അണഞ്ഞ മുഖഭാവം…… ആകെക്കൂടി ശോകം തളംകെട്ടിയ അന്തരീക്ഷം…

Leave a Reply

Your email address will not be published. Required fields are marked *