മെമ്മറീസ് 2 [Callisto]

Posted by

മെമ്മറീസ് 2

Memories Part 2 | Aithor : Callisto

[ Previous Part ] [ www.kkstories.com ]


 

ഫോൺ റിങ്ചെയ്യുന്നത് കേട്ടാണ് നിള ഉണർന്നത്. കണ്ണുകൾ തുറന്നപ്പോൾ അവൾകണ്ടത് തന്നോട് ചേർന്ന് അവളുടെ മാറിൽ മുഖം പൂഴ്ത്തി കിടക്കുന്ന കിച്ചുവിനെയാണ്. അവൻ അവന്റെ ഇടത്തേകയ്യുകൊണ്ടവളെ മുറുകെ അവനോട് ചേർത്തുപിടിച്ചിട്ടുണ്ട്. ഒരു കൊച്ചുകുട്ടി തന്റെ ഏറ്റവും പ്രീയപ്പെട്ട കളിപ്പാട്ടം ചേർത്തുപിടിക്കും പോലെ.

കട്ടായ ഫോൺ പിന്നെയും റിങ്ചെയ്യാൻതുടങ്ങി. നിള കിച്ചുവിനെയുണർത്താതെ പയ്യെകയ്യെത്തിച്ചു ബെഡിന്റെ അടുത്തുള്ള ടേബിളിൽനിന്നും ഫോണെടുത്തു. കിച്ചുവിന്റെ ഫോണായിരുന്നത്. സ്‌ക്രീനിൽ അർജുൻ ചേട്ടൻ എന്നെഴുതിയിരുന്നത് കണ്ട് നിള കാൾ അറ്റൻഡ് ചെയ്തു.

” ഹലോ കിച്ചു ”

” ഹലോ ചേട്ടാ ഞാൻ നിളയ, കിച്ചു ഇതുവരെ എഴുന്നേറ്റിട്ടില്ല. എന്തെങ്കിലും ഇമ്പോർട്ടന്റ് മാറ്ററാണോ ചേട്ടാ. ”

” ഓക്കേ,,,,, ശെരി മോളെ, ഇന്നലെ നൈറ്റ്‌ അവൻ എന്നെ വിളിച്ചു വണ്ടി വേണമെന്നുപറഞ്ഞു അപ്പൊ വണ്ടി ഞാനിവിടെ ഹോട്ടലിൽ ഏൽപ്പിച്ചിട്ടുണ്ട് കീ റിസെപ്ഷനിൽ കൊടുത്തിട്ടുണ്ട് എന്ന് പറയാൻ വിളിച്ചതാ .എനിക്കിപ്പോ അർജെന്റായി ഒരിടത്തുപോണം ”

” ശെരിച്ചേട്ടാ കീ ഞങ്ങളെടുത്തോളാം ”

അത്രയുംപറഞ്ഞവൾ ഫോൺ കട്ട്ചെയ്തു. വീണ്ടും പഴയസ്ഥാനത്തു വന്നുകിടന്നു. കിച്ചുവപ്പോഴും ഉറക്കത്തിലായിരുന്നു.

നിള ഇന്നലത്തെകാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രേമിച്ചു. ഇന്നലെ റൂം കിട്ടീലാ എന്നുപറഞ്ഞു കിച്ചു തന്റെയടുത്തുവന്നിരുന്നു ബട്ട്‌ അതിനുശേഷമുള്ള ഒന്നുമവൾക്ക് നല്ലപോലെ ഓർമയുണ്ടായിരുന്നില്ല. ഏകദേശം പത്തുമണിക്കൂർ നീണ്ട ഫ്ലൈറ്റ് യാത്ര അവളെ നന്നേ വലച്ചിരുന്നു.

നിള വീണ്ടും കിച്ചുവിനോട് ചേർന്നുകിടന്നു ഇന്നലെയിട്ടിരുന്ന അതേ വേഷമായിരുന്നു രണ്ടുപേരുമിട്ടിരുന്നതെന്നുമവൾ ശ്രദ്ധിച്ചു. അവൾത്തന്റെ വലതെകയ്യ് അവന്റെ മുഖത്തുകൂടെ പയ്യെ തലോടി. അവന്റെ കുറ്റിരോമങ്ങൾ അവളുടെ കയ്യിൽ ഉരസിയപ്പോളവൾ ചെറുതായി ചിരിച്ചു. അവൾ അവളുടെ രണ്ടുകയുകളും കൊണ്ടവന്റെ കവിള് ചെറുതായി വലിച്ചു, കൊച്ചുകുട്ടികളെ കൊഞ്ചിക്കുമ്പോലെ. ഉറക്കത്തിനു ഭംഗം വന്നതിനാൽ കിച്ചു ചെറുതായി ഞെരിപിരി കൊണ്ടു. നിള തന്റെ കയ്യുകൾ വേഗം പിൻവലിച്ചു എന്നിട്ടവനെ നോക്കി കിടന്നു. പതിയെ വീണ്ടുമവൾ ഉറക്കത്തിലേക്ക് വഴുതിവീണു.

Leave a Reply

Your email address will not be published. Required fields are marked *