“I am really sorry ” അവളുടെ കണ്ണിൽ നോക്കി അത്രമാത്രമാണ് ഞാൻ പറഞ്ഞത്. മറ്റൊന്നും പറയാനെനിക്ക് കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. ഞാൻ അവളുടെ മടിയിൽ നിന്നുമെഴുന്നേറ്റു, അവൾക്കഭിമുഖമായി ഇരുന്നു. അവളുടെ മുഖം എന്റെ ഇരു കയ്യിലുമായി കോരിയെടുത്തു.
ആ മൃദുലമായ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്തു. എന്തോ അപ്പോഴങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്. അവളുടെ കണ്ണുനീരിന്റെ ഉപ്പുരസം ഞങ്ങളുടെ ചുംബനത്തിലും കടന്നുവന്നിരുന്നു. കുറച്ചു നിമിഷത്തിന് ശേഷം ഞാനവളിൽനിന്നും അടർന്നുമാറി അവളെ നോക്കി. അവളുടെ കണ്ണുകളിൽ നിന്നുമപ്പോൾ കണ്ണുനീർ പോയിരുന്നില്ല മറിച്ചു ആ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
“എന്താ മേടം ഒരു ഉമ്മക്ക് വേണ്ടിയായിരുന്നോ ഇത്രയും സെന്റിയടി. ഇത് പറഞ്ഞിരുന്നെങ്കിൽ ഞാൻ എപ്പോഴേ തരത്തില്ലായിരുന്നോ…. ദേ നോക്കിയേ മുഖമൊക്കെ ചുവന്നു വരുന്നല്ലോ. എന്താ മോളെ കണ്ട്രോൾ പോയോ?.”
“നീ പോടാ കമപ്രാന്താ. കണ്ട്രോൾ ഇല്ലാത്തത് നിനക്കാ അല്ലാതെനിക്കല്ല. എന്നെ ഇപ്പൊ ഫ്രഞ്ചടിക്കാൻ ഞാനൊന്നും പറഞ്ഞില്ലല്ലോ.” നിള വീണ്ടും പഴയ ഫോമിലേക്കെത്തി.
“അതുകൊള്ളാം, കഴിഞ്ഞ ഒരു മാസമായിട്ട് ഞാൻ പട്ടിണികിടക്കുവാ, നിന്നെ പിടിച്ചൊന്ന് പീഡിപ്പിക്കാൻ അറിയാൻ പാടില്ലാത്തോണ്ടല്ല. പിന്നെ ഞാനൊരു മാന്യനായിപ്പോയി 😏.”
“ഓ പിന്നെ ഒരു മാന്യൻ വന്നിരിക്കുന്നു. നിന്റെ എല്ലാ കഴപ്പും എനിക്ക് നന്നായിട്ടറിയാടാ പട്ടി.”
അത്രയും പറഞ്ഞു എന്നെ ഒന്ന് പുച്ഛിച്ച ശേഷം അവൾ തിരിഞ്ഞു കിടന്നു. പക്ഷെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലല്ലോ എന്ന് മനസ്സിൽവിചാരിച്ചു ഞാനും അവളോട് ചേർന്ന് കിടന്നു. എന്റെ കയ്യ് അവളുടെ ശരീരത്തിൽ ഓരോ കുറുമ്പുകൾ കാണിക്കാൻ തുടങ്ങി പക്ഷെ എന്തൊക്കെ ചെയ്തിട്ടും അവളിൽ യാതൊരു ഭവമാറ്റവുമില്ലായിരുന്നു.
ഏഹ്.. ഇവൾ ഇത്ര പെട്ടന്ന് ഉറങ്ങിയോ എന്ന് ചിന്തിച്ചു ഞാനെഴുന്നേറ്റു അവളുടെ മുഖത്തേക്ക് നോക്കി.അല്ല ഉറക്കമല്ല പക്ഷെ പുള്ളിക്കാരി എന്തോ സീരിയസ്സായി ചിന്തിച്ചുകൊണ്ട് കിടപ്പായിരുന്നു.
“കിച്ചു, ഞാനൊരു കാര്യം ചോയിച്ച നീ സത്യം പറയുവോ?”
“എന്നോട് എന്തെങ്കിലും ചോദിക്കാൻ നിനക്കെന്തിനാ ഈ മുഖവര. എന്താ നിനക്കറിയേണ്ടത്?” അവളുടെ കൈവിരലുകളിൽ പിടിച്ചു കളിച്ചുകൊണ്ട് ഞാൻ അവളോടായി പറഞ്ഞു.