രാവ് 3 [Achillies]

Posted by

രാവ് 3

Raavu Part 3 | Author : Achillies

[ Previous Part ] [ www.kkstories.com ]

 

ഒരുപാട് ലേറ്റ് ആയി എന്നറിയാം…എഴുത്തും ജോലിയും ലൈഫും എല്ലാം കൂട്ടിച്ചേർത്തു കൊണ്ടുപോവാൻ ഭയങ്കര പാടാ…

എങ്കിലും കിട്ടുന്ന സമയം കൊണ്ട് എഴുതിയെടുത്തതാണ് ഇത്…

എന്റെ സാധാരണ സ്റ്റോറികൾ പോലെ ഈ സ്റ്റോറിക്ക് ആകർഷണം കുറവാണ് എന്നെനിക്കറിയാം, പക്ഷെ തുടങ്ങിയതെന്തും തീർക്കണം എന്നുള്ളത് എനിക്ക് പ്രധാനമാണ്, പിന്നെ ഈ സ്റ്റോറി അത്രയും പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടിയുള്ളതാണ്, സോ എനിക്കിത് സ്‌പെഷ്യൽ ആണ്…

കൂടെ ഉള്ള എല്ലാവർക്കും ഒത്തിരി സ്നേഹം…

നല്ലൊരു പുതു വർഷം ആശംസിക്കുന്നു…

ആഗ്രഹങ്ങൾ നേടാൻ കഴിയട്ടെ, കൊതിച്ച ജീവിതം ജീവിക്കാൻ കഴിയട്ടെ, മോർ താൻ എനിതിങ് സന്തോഷമായി ജീവിക്കാൻ കഴിയട്ടെ…

സ്നേഹപൂർവ്വം…❤️❤️❤️

 

**************************************

“തുടക്കം തൊട്ടു തുടങ്ങിയ മുഞ്ചലാണല്ലോടാ…”

താക്കോൽ വാങ്ങാൻ പോയി ചീറ്റിപ്പോയ സീനിന് ശേഷം അടുത്ത വഴി ആലോചിക്കാൻ കൂടിയതാണ് ജോപ്പൻ കാന്റീനിൽ, കൂടെ ഞാനും ആരതിയും ഋതിനും മാത്രമേ ബാക്കിയുണ്ടായുള്ളൂ…”

“അതിന് ആന്റപ്പേട്ടൻ പറഞ്ഞതു പോലെ സ്റ്റാഫ് അഡ്വൈസറിനെ പോയി കണ്ടു റിക്വസ്റ്റ്‌ കൊടുത്താൽ താക്കോൽ കിട്ടില്ലേ പിന്നെന്താ…”

“അതാണ് പ്രശ്നവും ഇത്തിരിപ്പോന്ന ഒരു താക്കോൽ കിട്ടാൻ ഇതുപോലെ ഓടേണ്ട ഗതികേടാണെങ്കിൽ ഇനിയുള്ള പരിപാടി ഒക്കെ നടത്താൻ ഇവന്മാരെല്ലാം കൂടെ നമ്മളെ മാരത്തോൺ ഓടിക്കും എന്ന തോന്നുന്നെ….എനിക്കാണേൽ ഫസ്റ്റ് തന്നെ ശോകം അടിക്കാനും തുടങ്ങി.”

“എന്ത് കാര്യത്തിന്…”

ആരതി താടിക്ക് കയ്യും കൊടുത്തു ചോദിച്ചു.

“ആദ്യം ജയിച്ച അന്ന് നേരാം വണ്ണം ഒന്നു ആഘോഷിക്കാൻ പോലും പറ്റിയില്ല…അതും പോട്ടെ അന്ന് തല്ലാൻ വന്ന തെണ്ടികള് ഇന്ന് എന്തേലും ഉടക്ക് ഇട്ടാൽ കേറി തല്ലി പുരപ്പുറത്തു കേറ്റാം എന്നു വെച്ചപ്പോൾ ഇന്ന് ദേ ഒന്നു ചൊറിയാൻ പോയിട്ട് നോക്ക പോലും ചെയ്യാതെ കേറി ക്ലാസ്സിൽ ഇരുന്ന് മുടിഞ്ഞ പഠിത്തം…എല്ലാം പോട്ടെ യൂണിയൻ ഓഫിസ് തുറന്നു കിടിലൻ ഒരു വീഡിയോ എടുത്തു ഒന്നു റീച് ഉണ്ടാക്കാം എന്നു വെച്ചപ്പോൾ ഇങ്ങനെയും ആയി.”

Leave a Reply

Your email address will not be published. Required fields are marked *