“”””എന്താ.. നീ പെറ്റോ…?””””… ഞാൻ തമാശയോടെ ചോദിച്ചു.
“”””വേണ്ട.. തെണ്ടി ഞാൻ വേറെ വല്ലതും വിളിച്ചു പറയോട്ടാ…””””.. അവൾ ദേഷ്യത്തോടെ പറഞ്ഞു.
“””നീ കലിപ്പാവാതെ കാര്യം പറയടി…!””””.. അവളുടെ ഒരു ലോഡ് ദേഷ്യത്തെ പുച്ഛിച്ചുകൊണ്ട് ഞാൻ രണ്ട് ലോഡ് പുച്ഛം ഇറക്കി.
“””അങ്ങിനെ ആണെല്ലേ… എന്നാലേ എനിക്കിപ്പോ പറയാൻ സൗകര്യം ഇല്ല…!”””…അവൾ അതും പറഞ്ഞു ഫോൺ വെച്ചു.ഉടനടി ഞാൻ തിരിച്ചു വിളിച്ചു പക്ഷെ ആ നാറി ഫോൺ എടുക്കുന്നില്ല. അവസാനം അവൾ എനിക്കൊരു വാട്സ്ആപ്പ് മെസ്സേജ് അയച്ചു.
“””നീ ആ കാര്യം ഇവിടെവന്നിട്ട് അറിഞ്ഞാതി..!””””.. ഉറച്ച ശബ്ദത്തോടെ അവൾ ഉത്തരവ് ഇറക്കി. ഇനി നോ രക്ഷ എത്ര ചോദിച്ചിട്ടും കാര്യം ഇല്ല. ഞാൻ ഫോൺ വെച്ചു ബെഡിലേക്ക് കയറി കിടന്നു.
>>>><<<<<
നാട്ടിൽ ചെന്നപ്പോൾ ആണ് ഞാൻ കാര്യം അറിഞ്ഞത് കഴിഞ്ഞ ദിവസം അവളെ പെണ്ണുകാണാൻ ഒരുകൂട്ടർ വന്നിരുന്നുവെന്നും മറ്റും.
ആദ്യം എല്ലാവരും ചേർന്ന് എന്നെ പറ്റിക്കുകയാണെന്ന ഞാൻ കരുതിയത് പക്ഷെ അവസാനം എല്ലാം അവൾ തന്നെ എന്നോട് പറഞ്ഞു.അവളെ പുറത്ത് വെച്ചുകണ്ട് ഇഷ്ടപ്പെട്ടു വന്നതാണ് പയ്യൻ. പേര് സഞ്ജയ് ആള് ഡോക്ടർ ആണ്. കിച്ചുസിന് എതിർപ്പ് ഒന്നും ഇല്ലാത്തത് കൊണ്ടും ഞങ്ങളുടെ വീട്ടുകാർക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടും എത്രയും പെട്ടന്ന് നിശ്ചയം നടത്താൻ തീരുമാനിച്ചു.
അവളുടെ കല്യാണം എന്ന് കേട്ടപ്പോൾ മനസ്സിൽ എന്തോ ഒരു വിങ്ങൽ പോലെ. എന്റെ കിച്ചൂസ് എന്നെ വിട്ട് പോകുകയാണ് എന്ന് ഓർക്കാൻ കൂടി സാധിക്കുന്നില്ല.
അത് ഞാൻ അവളോട് ചോദിക്കുകയും ചെയ്‌തു.
ഓഫീസിൽ നിന്നും മടങ്ങും വഴിയാണ് കാര്യം തിരക്കിയത്.
“””എടി… നിനക്ക് വിഷമം ഒന്നുമില്ലേ എന്നെ പിരിഞ്ഞു പോവുമ്പോൾ…””””.. മനസിലെ വിഷമം മുഴുവൻ ഞാൻ പറഞ്ഞ വാക്കുകളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.
അവൾ കുറച്ചു നിമിഷം നിശബ്ദയായി എന്നോട് ചേർന്ന് ഇരുന്നു.
“””ഞാനെന്തിനാ വിഷമിക്കുന്നെ.അയാളെ കെട്ടിയാൽ ലൈഫ് സെറ്റിൽ ആണ്.എപ്പോഴും നിന്റെ ഒപ്പം ഇങ്ങനെ പിള്ളേര് കളിച്ചു നടന്നാൽ മതിയോ…?””””.. അവൾ ഗൗരവത്തോടെ എന്റെ ചോദ്യത്തിന് മറുപടി നൽകി.