ഓണപ്പുലരി V2 [MR. കിംഗ് ലയർ]

Posted by

 

“”””എന്താ സത്യയിത്…?””””.. അവൾ കോപത്തോടെ എന്നെയും എന്റെ കൈയിൽ ഇരിക്കുന്ന ഗ്ലാസിലേക്കും മാറി മാറി നോക്കികൊണ്ട് ചോദിച്ചു.

ഞാൻ മറുപടി എന്ത് പറയും എന്നറിയാതെ കുഴഞ്ഞു.

 

“”””നീയെന്താ ഒന്നും മിണ്ടാത്തെ…?.. ങേ..?.. എന്നുമുതലാ മോനീ നല്ല ശീലം ഒക്കെ തുടങ്ങിയത്…?””””… അവൾ ദേഷ്യത്താൽ നിന്ന് തിളക്കുകയാണ്. ആദ്യമായാണ് ഇങ്ങനെയൊരു കിച്ചുവിനെ ഞാൻ കാണുന്നത്.

 

“””എന്താ സത്യ നിനക്കൊന്നും പറയാനില്ലേ…?.. ഇനി ഞാൻ ചോദിക്കുന്നതുകൊണ്ടാണോ…?.. എങ്കീ അമ്മമാരെകൊണ്ട് ചോദിപ്പിക്കാം… ങേ..?””””… ഒരു ദയയും ഇല്ലാതെ അവൾ എന്നോട് ദേഷ്യപ്പെട്ടു.

 

“””എടി… ഓഫീസിൽ കുറച്ചു പ്രോബ്ലെസ്. അപ്പൊ “”””…ഞാൻ അവളെ നോക്കാതെ പറഞ്ഞു.

 

“”””അപ്പൊ….????”””””… അവൾ ഇടുപ്പിൽ കൈകുത്തി എന്നെ ചോദ്യഭാവത്തിൽ തുറിച്ചു നോക്കി.

 

“””ഒന്ന് സ്വസ്ഥമാവാൻ..””””.. ശബ്ദം കുറച്ചു ഞാൻ പറഞ്ഞു.

 

“”””സ്വസ്ഥം ആവാൻ കുടിക്കണോടാ വേണ്ടേ….””””.. അവൾ പാഞ്ഞു എന്റെ അടുത്ത് വന്ന് എന്റെ നെഞ്ചിൽ കുത്തിപിടിച്ചുകൊണ്ട് പല്ലിറുമ്മി.

 

പക്ഷെ അതിന് മറുപടി പറയെതെ അവളുടെ കൈവിടുവിപ്പിച്ചു ഞാൻ ബെഡിലേക്ക് ഇരുന്നു.

മുഖം ഉയർത്തി അവളെ നോക്കിയപ്പോൾ അവളുടെ മുഖം മുഴുവൻ സങ്കടം നിറഞ്ഞിട്ടുണ്ടായിരുന്നു.

 

“”””എന്താടാ പറ്റിയെ… നീയെന്താ സത്യ ഇതൊന്നുമെന്നോട് പറയാതെയിരുന്നത്..? ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ നമ്മൾ.”””””… അവൾ എന്റെ മുന്നിൽ വന്നു നിന്ന് എന്റെ മുഖം ഇരുകൈകുമ്പിളിലും കോരിയെടുത്തുകൊണ്ട് പതർച്ചയോടെ ചോദിച്ചു.

 

അവളുടെ ചോദ്യത്തിന് മങ്ങിയ ഒരു ചിരിയും ദയനീയമായ നോട്ടവും മാത്രം നൽകാൻ എനിക്ക് സാധിച്ചുള്ളൂ.

 

നീയല്ലേ കിച്ചുസേ എന്നെ തനിച്ചാക്കിയത്.? നീയല്ലേ കിച്ചുസേ എന്നീന്ന് അകന്നത്.?

നീയല്ലേ കിച്ചുസേ എന്നെ മറന്നത്..?

നീയില്ലാതെ ഒരു നിമിഷം പോലും എന്നെകൊണ്ട് പറ്റുന്നില്ലടി…!

ഈ ലോകത്ത് തന്നെ ഞാൻ തനിച്ചായത് പോലെ..

 

ആ ചിരിയുടെ പിന്നിൽ ഒരായിരം അർത്ഥങ്ങൾ ഉണ്ടായിരുന്നു. അവൾക്ക് എന്റെ മിഴികളിൽ നിന്നും അത് വായിച്ചെടുക്കാൻ സാധിച്ചില്ല.

 

മുന്നെ എന്നിലെ ഓരോ മാറ്റങ്ങളുടെ പിന്നിലെ കാരണങ്ങൾ പറയാതെ തന്നെ മനസിലാക്കുമായിരുന്നു അവൾ.എന്റെ ഒരു നോട്ടത്തിന്റെ അർത്ഥം പോലും അവൾക്ക് വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു.പക്ഷെ ഇന്നവൾക്ക് അത് സാധിക്കുന്നില്ല.കാരണം അവൾ ഇന്ന് എന്നിൽ നിന്നും ഒരുപാട് അകലെയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *