എന്തോ അവളുടെ മറുപടിക്ക് പകരം വാക്കുകൾ എന്റെ പക്കൽ ഇല്ലായിരുന്നു. കണ്ണുകളിൽ നനവ് പടർന്നപ്പോൾ ഞാൻ ഹെൽമെറ്റിന്റെ ഗ്ലാസ് താഴ്ത്തി. അത് അവളിൽ നിന്നും മറച്ചു.
അവൾ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ കത്തി കൊണ്ട് കുത്തികീറിയ ഫീൽ. ആ നിമിഷം എന്റെ മനസ്സ് എന്നോട് ചോദിച്ചു.
“”കേവലം ഒരു ഫ്രണ്ട്ഷിപ്പ് അല്ലങ്കിൽ ഒരു ബ്രദർ സിസ്റ്റർ റിലേഷൻഷിപ്പ് മാത്രമായിരുന്നോ നിങ്ങളുടേത്…?””
മറുപടി ഒന്നും തന്നെ എനിക്ക് കണ്ടെത്താൻ സാധിച്ചില്ല.ബൈക്കിൽ മുന്നോട്ട് കുതിക്കുമ്പോൾ എന്നെ തലോടി കടുന്നുപോകുന്ന കാറ്റിനോപ്പം എന്റെ മനസ്സും എന്നിൽ നിന്നും എങ്ങോട്ടോ പിടിവിട്ട് പോയി.
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞുവീണു.
ഇന്ന് കിച്ചുവിന്റെ എൻഗേജ്മെന്റ് ആണ്.
എല്ലാം വളരെ പെട്ടന്ന് ആയിരുന്നു.
ഞാൻ തന്നെയായിരുന്നു എല്ലാത്തിനും മുന്നിൽ. എന്റെ കിച്ചൂസിന്റെ ലൈഫിലെ ഏറ്റവും ഇമ്പോര്ടന്റ്റ് ആയ കാര്യത്തിന് ഞാൻ തന്നെ വേണ്ടേ മുന്നിൽ നിൽക്കാൻ.എല്ലാം ഭംഗിയാവാൻ ഞാൻ എല്ലാത്തിലും പ്രതേകം ശ്രദ്ധചെലുത്തി.
ഒടുവിൽ സഞ്ജയും കിച്ചുവും പരസ്പരം മോതിരം മാറുന്നത് ഞാൻ നിറക്കണ്ണുകളോടെ നോക്കി നിന്നു. ഒരുതരം നിസ്സഹായവസ്ഥയിൽ ആയിരുന്നു ഞാൻ ആ നിമിഷം.ഒന്നും ചെയ്യാൻ സാധിക്കാതെ ഞാൻ അത് നോക്കി നിന്നു.
സഞ്ജയ് മോതിരം അവളുടെ വിരലിൽ അണിഞ്ഞ നിമിഷം അവളുടെ മുഖം സന്തോഷം നിറഞ്ഞതായിരിന്നു. അച്ഛന്മാരും അമ്മമാരും അതിലും സന്തോഷത്തിൽ. പക്ഷെ എന്റെ ഹൃദയം മാത്രം തകർന്ന അവസ്ഥയിൽ.
വീണ്ടും എന്റെ മനസ്സ് എന്നോട് ചോദിച്ചു…
“”കേവലം ഒരു ഫ്രണ്ട്ഷിപ്പ് അല്ലങ്കിൽ ഒരു ബ്രദർ സിസ്റ്റർ റിലേഷൻഷിപ്പ് മാത്രമായിരുന്നോ നിങ്ങളുടേത്…?””
ഇല്ല ഉത്തരം കണ്ടെത്താൻ എനിക്ക് സാധിക്കുന്നില്ല. അന്ന് കൈവിട്ട് പോയ മനസിനെ ഇതുവരെ തിരികെ പിടിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.
ഒടുവിൽ ഫക്ഷൻ എല്ലാം കഴിഞ്ഞു വീട്ടിൽ ഞങ്ങൾ മാത്രമായി. ഞാൻ മുകളിലെ ബാൽക്കണിയിലെ ഊഞ്ഞാലിൽ ഫോണും പിടിച്ചു ഇരിക്കുകയാണ്.
ഇന്നത്തെ ദിവസം കിച്ചുവിന് എന്നോട് എനിക്ക് അവളോടും ഒന്നും തന്നെ സംസാരിക്കാൻ അവസരം ലഭിച്ചട്ടില്ല.അവൾക്ക് ചുറ്റും എപ്പോഴും ആളുകൾ ഉണ്ടായിരുന്നു എനിക്ക് നേരെ നിക്കാൻ നേരമുണ്ടായില്ല.