റൂമിലേക്ക് വന്ന രേവതി ദേഷ്യത്തിൽ ഉറക്കെ പറഞ്ഞു : സമയം എട്ടര ആയി… അച്ഛൻ ആണ്, ഒരു കുട്ടി ഉണ്ടെന്നുള്ള ബോധം വേണം… ആ കുട്ടിക്ക് അച്ഛനെ കാണണം എന്നുള്ളതും….
സൈറ അന്തം വിട്ട് നോക്കിയപ്പോൾ, ഹരി നിറഞ്ഞ കണ്ണുകൾ വേഗം തുടച്ചു കൊണ്ട് തന്റെ ഭാര്യയെ മിഴിച്ചു നോക്കി….
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൾ, വീണ്ടും, തിരിഞ്ഞ് നിന്ന് അവനെ ദേഷ്യത്തോടെ നോക്കി പറഞ്ഞു: ആ ദേഷ്യം ഉണ്ട്…. പറ്റി പോവുക എന്നൊക്കെ പറഞ്ഞാൽ, അത് ഒരു വട്ടം ആവുമ്പോൾ, അല്ലെങ്കിൽ കുടിച്ചു ബോധം ഇല്ലാതെ ചെയ്ത മണ്ടത്തരം ആവുമ്പോൾ… ഇത് അതാണോ?..
ഹരിയുടെ മുഖം കുനിച്ചപ്പോൾ, സൈറ ഇടം കണ്ണിട്ട് രേവതിയെ നോക്കി, ഒരുപക്ഷെ സ്വയം വെളുപ്പിക്കാൻ അവളുടെ ഉപബോധ മനസ്സിൽ നിന്നും, അവൾ ഉണ്ടാക്കി എടുത്ത വാക്കുകൾ ആയിരിന്നിരിക്കണം അത്…
ദേഷ്യത്തോടെ ഹരിയുടെ അടുത്തേക്ക് അടുത്ത് കൊണ്ടിരിക്കുന്ന രേവതിയുടെ മുന്നിൽ കയറി നിന്ന് അവളെ സൈറ കണ്ണുരുട്ടി കാണിച്ചു….
അതോടെ രേവതി ശാന്ത ആയി എന്ന് പറയാം …..
രേവതി ഇടത്തോട്ട് അൽപം മാറി നിന്ന് അവനെ നോക്കി പറഞ്ഞു : ഭക്ഷണം ചൂട് ആറി…. ഞാൻ വീണ്ടും ചൂടാക്കാൻ പോവാണ്….. വന്ന് ഇരുന്ന് കഴിച്ചോളണം… പറഞ്ഞേക്കാം….നീ കഴിച്ചില്ലെങ്കിൽ, ഇവിടെ ആരും ആരും കഴിക്കാൻ പോണില്ല………
ആ പിന്നെ, ഹോസ്പിറ്റലിൽ ഒക്കെ പോയിട്ട് വന്നതല്ലേ, ഒന്ന് കുളിക്കുക ഒക്കെ ആവാം, ചെക്കന് ഓരോ അസുഖം കൊണ്ട് വന്ന് കൊടുത്തേക്കരുത്……….. പറഞ്ഞില്ല വേണ്ട……
പറഞ്ഞു തീർത്തു മോണ്ട് കൊണ്ട് രേവതി തിരിഞ്ഞു നടന്നു…..