ദേ… ചിരിക്കുന്നു ഹരീ… മനോഹരമായ, ക്യൂട്ട് ആയ അതേ പുഞ്ചിരി….. സൈറ സന്തോഷത്തോടെ, എന്തോ വലിയ കാര്യം സാധിച്ചെടുത്തു എന്ന പോലെ ആയിയെ നോക്കി ചിരിച്ചപ്പോൾ, ആയി തല ആട്ടി ക്കൊണ്ട് ചെറുതായി ഒന്ന് മൂളി അകത്തേക്ക് നടന്നു..
പെട്ടെന്ന് ആയി കുറച്ചു ഉറക്കെ, അല്ലെങ്കിൽ സൈറയെ അറിയിക്കാൻ എന്ന വണ്ണം പറയുന്നത് : രേവതീ ഫുഡ് ആയി… ഇങ്ങോട്ട് കൊണ്ട് വരണോ അതോ.. അങ്ങോട്ട്?…
” പിന്നിൽ നിന്നും നടന്നു വന്ന രേവതിയെ ഒന്ന് തല തിരിച്ചു നോക്കി, അവൾ കണ്ടിട്ടില്ല ഒന്നും എന്ന് ഉറപ്പ് വരുത്തിയ ശേഷം സൈറ പറഞ്ഞു : കുറച്ചു കഴിഞ്ഞിട്ട് മതി… ബാക്കി കേൾക്കാൻ ഉള്ളതാണ്….
സൈറയെ നോക്കി, അവളുടെ മടിയിൽ കണ്ണടച്ച് ഉറങ്ങുന്ന ഭർത്താവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് രേവതി പറഞ്ഞു : മ്മ്മ്മ്… മതി…
തന്റെ അരികിൽ വന്ന്, ഹരിയുടെ തല പൊക്കാൻ നോക്കുമ്പോൾ ആണ് സൈറ പറഞ്ഞത് : കുഴപ്പമില്ല… അത്ര ഭാരം ഉള്ള തല ഒന്നുമല്ല ഹരിയുടെ.. കിടന്നോട്ടെ.. നീ അവിടെ ഇരുന്നോ.. എന്നിട്ട് ബാക്കി പറ……
രേവതി ചെറു ചിരിയോടെ സൈറ ഇരുന്നിടത്തേക്ക് നടന്ന് നീങ്ങി, അവിടെ ഇരുന്നു… ആയി അടുത്തായി ഇരിക്കുമ്പോൾ സൈറയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു…..
രേവതി തുടർന്നു…..
ഇവന്, നല്ല നല്ല പേര് കേട്ട എത്ര കോളേജിൽ അഡ്മിഷൻ കിട്ടിയതാ അറിയുമോ?.., എന്നിട്ടും എനിക്ക് വേണ്ടി ആണ്, ഞാൻ അഡ്മിഷൻ എടുത്ത , കലാ പരിപാടികൾക്ക്, അല്ലെങ്കിൽ ഡാൻസിനും പാട്ടിനും ഒക്കെ പ്രാധാന്യം കൊടുക്കുന്ന കോളേജിൽ ഇവനും ചേരുന്നത്….