രേവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അവൾ വേഗം എഴുന്നേറ്റ് സൈറക്ക് നേരെ, അല്ലെങ്കിൽ ഹരിക്ക് നേരെ പാഞ്ഞടുത്തു..
മുട്ടിൽ ഇരുന്ന് കൊണ്ട് അവന്റെ നെറ്റിയിൽ തലോടി, അവന്റെ മുഖത്താകെ ചുംബനം കൊണ്ട് മൂടി……
ഹരി കണ്ണ് തുറക്കുന്നു എന്ന് മനസ്സിലായ, രേവതി പതിയെ അവന്റെ മുടിയിൽ തലോടി പറഞ്ഞു : ഉറങ്ങിക്കോട്ടോ… ഞാൻ ഇവിടെ തന്നെ ഉണ്ട്.. നിന്നെ വിട്ട് എവിടേം പോവാൻ പോണില്ല.. ചത്താലും പോവില്ല…എന്റെ ചെക്കൻ ഉറങ്ങിക്കോ…..
” ചേച്ചി… ഞാൻ ഇരിക്കാം… രേവതി ആവശ്യപ്പെട്ടപ്പോൾ, മനസ്സില്ലാ മനസ്സോടെ സൈറ അവൾക്കായി എഴുന്നേറ്റ് കൊടുത്തു….
” ചേച്ചീ….. രേവതി നീട്ടി വിളിച്ചു…
സൈറ നോക്കിയതും രേവതി തുടർന്നു : അച്ഛൻ മരിച്ച ശേഷം, കടക്കാർക്ക് കൊടുക്കാൻ വേണ്ടി ഞങ്ങൾ എല്ലാം വിറ്റു.. വീടും സ്ഥലവും, കാറും, അച്ഛന്റെ ബൈക്കും, അമ്മയുടെയും എന്റെയും അനിയത്തിയുടെയും ആഭരങ്ങൾ അടക്കം എല്ലാം…… ഒരു ചെറിയ വാടക വീട്ടിൽ …. അമ്മ ഒരു തുണിക്കടയിൽ ജോലിക്ക് പോയി ആണ് പിന്നെ ഞങ്ങളെ……
രേവതി ഒന്ന് നിർത്തിയ ശേഷം തുടർന്നു: കുടുംബക്കാർ വരെ ഞങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയിൽ , ഞങ്ങളുടെ അവസ്ഥ നന്നായി അറിഞ്ഞും, വീട്ടിൽ വന്ന് അമ്മയുടെ മുന്നിൽ നിന്ന്, എനിക്ക് ഇവളെ അത്രേം ഇഷ്ടാണ്, വേറെ ഒരാൾക്കും കെട്ടിച്ചു കൊടുക്കരുത്, കൊടുക്കാൻ സമ്മതിക്കില്ല…. എനിക്ക് തന്നെ വേണം എന്റെ രേവതിയെ… കോളേജ് കഴിഞ്, എന്തേലും ജോലി നേടി, ഞാൻ വന്ന് കൊണ്ട് പോയിക്കൊണ്ട് ഇവളെ, വേറെ ഒന്നും വേണ്ട എന്ന് പറഞ്ഞവൻ ആണ് എന്റെ ഹരീ…….
ഡിഗ്രിക്ക് 92%മാർക്ക് ആയിരുന്നു എന്റെ ചെക്കന്.. ഒരുപക്ഷെ ഇവന്റെ ജീവിതത്തിൽ ഞാൻ ഇല്ലായിരുന്നു എങ്കിൽ, എന്റെ ചെക്കൻ എവിടെയെങ്കിലും എത്തിയേനെ…….
രേവതി സങ്കടത്തോടെ ഹരിയുടെ മുഖത്തേക്ക് നോക്കി….