ഞാൻ പല്ല് കടിച്ചു കൊണ്ട് മാമിയോട് പറഞ്ഞൂ..
” ജീവിക്കാൻ പേടിയുള്ളതൊക്ക് ചത്തൊടുങ്ങത് തന്ന നല്ലത്..,”
പാത്തുമ്മ മാമി വേവലാതിയോടെയും വെപ്രാലത്തോടെയും പറഞ്ഞു..
“എന്ത് പറയാനാ മോനെ, അവൻ്റെ കൂടെ ഉണ്ടായിരുന്ന കൂട്ടു കച്ചവടക്കാരൻ അവനെ പറ്റിച്ചത് ആണെന്നാ പറയുന്നത്, കെട്ടിക്കാറായ രണ്ടു പിള്ളേരാ അവന്, സ്വരൂ കൂട്ടി വെച്ചിരുന്ന സ്വർണ്ണവും പണ്ടവുമൊക്കെ പണയം വെച്ച് എന്തോ തുടങ്ങിയതാ… അവൻ്റെ പെണ്ണ് വിളിച്ചിട്ട് ഭയങ്കര കരച്ചില് മക്കളെ, അവിടെ വരെ പോവാൻ ഇറങ്ങിയപ്പോ കൈ ചിലവിനു ഉള്ള പൈസ പോലും എൻ്റെ കയ്യിൽ ഇല്ല, അതാ ഇങ്ങോട്ട് ഓടി വന്നത്…. ”
” നിങ്ങളിങ്ങോട്ട് കയറി ഇരിക്കീം, ഞാൻ ദാ വരുന്നു…”
എന്നും പറഞ്ഞു അകത്തു കയറി പേഴ്സിൽ നിന്ന് ഒരു ഒരു മൂവായിരം രൂപ എടുത്തു കൊണ്ട് വന്നു കൊടുത്തു..
അവരതും വാങ്ങി ഒരു കുഞ്ഞു പഴ്‌സിൽ തിരുകി വെച്ച് കൊണ്ട് എഴുന്നേറ്റു,,
” ഞാൻ പോട്ടെ മോനെ, ഇപ്പൊ പോയാലേ ഉച്ചക്കെങ്കിലും അവിടെ എത്താൻ പറ്റൂ..”
ഇതും പറഞ്ഞു തിടുക്കം കൂട്ടി എഴുന്നേറ്റു നടക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ ഒരു വിഷമം തോന്നി,
” അല്ലെങ്കിൽ അവിടെ നിക്കീന്നെ.. ഞാനും കൂടി വരാം.. കുടുംബക്കാരു ഒക്കെ കളഞ്ഞതല്ലേ അതുങ്ങളെ, നിങ്ങള് മാത്രം പോയിട്ട് അവരുടെ കൂടെ കരയാം എന്നല്ലാതെ എന്തോന്ന് ഉപയോഗം… ഞാനൊന്നു കുളിക്കട്ടെ ഇങ്ങോട്ട് കയറി ഇരിക്കേ, ഞാനൊന്നു കുളിക്കട്ടെ… ”
ഇത്രയും പറഞ്ഞ് ഞാൻ അകത്തോട്ടു കയറി, കസേരയിൽ അലക്ഷ്യമായി ഇട്ടിരുന്ന തോര്ത്തും എടുത്തു പുറത്തെ കുളിമുറിയിൽ കയറി,