ആര്യങ്കാവ് എത്താറായപ്പോൾ പാത്തുമ്മ മാമി മറ്റൊരു വഴി കാണിച്ചു തന്നു, പിന്നെ അങ്ങോട്ട് മാമി പറയുന്ന വഴിയെ ജീപ്പ് കുതിച്ചു പാഞ്ഞു.. മെയിൻ റോഡിൽ നിന്നും ഗ്രാമപ്രദ്ദേശത്തിലേക്കുള്ള ദൃശ്യങ്ങൾ വ്യക്തമായി തുടങ്ങി.. ഇടതു സൈഡിൽ കാടും വലതു വശം വീടുകളും..
” അവിടെ ചേര്ത്ത് നിർത്തിക്കോ മോനെ ആ കാണുന്നതാ വീട്..”
മാമി ചൂണ്ടി കാണിച്ച വീട്ടിലേക്ക് നോക്കി കൊണ്ട് ഞാൻ ജീപ്പ് സൈഡ് ആക്കി..
റോഡ് സൈഡിൽ നിന്നും കുറച്ചു ദൂരെ മാറി ഒരു കുഞ്ഞ് വീട്, തേപ്പ് പണിയൊന്നും കഴിഞ്ഞിട്ടില്ല,, അവിടെയും ഇവിടെയുമോക്കെ കുറച്ചു പെണ്ണുങ്ങൾ കൂടി നിന്ന് ദുഃഖ കൈ പൂണ്ട് കാര്യം പറഞ്ഞു നിൽക്കുന്നു.. വേഷവിധാനം കണ്ടിട്ട് അയൽക്കാർ തന്നെന്നു ഉറപ്പിക്കാം..
കുറച്ചു അപ്പുറത്തായി ഒരു ഇന്നോവ കാർ കിടക്കുന്നു അതിൽ ചാരി കുറച്ചു ആണുങ്ങളും നിൽക്കുന്നുണ്ട്..
പരിചയമില്ലാത്ത ജീപ്പ് കണ്ടിട്ട് ആണെന്ന് തോന്നുന്നു എല്ലാവരും ഇങ്ങോട്ട് തന്നെ ശ്രദ്ധിക്കുന്നുണ്ട്..
പാത്തുമ്മ മാമി ജീപ്പിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ കണ്ണീരോക്കെ ഉരുണ്ട് കൂടി വീണു തുടങ്ങിയിരുന്നു.. ഞാനും മാമിയുടെ പിന്നാലെ വീട് ലക്ഷ്യമാക്കി നടന്നു.. ഒരു ചെറിയ ഇടവഴിയാണ്.. റബ്ബർ തോട്ടത്തിൻ്റെ നടുക്കാണ് വീട്..
മാമി വീട്ടിലേക്ക് കയറിയതും രണ്ടു മൂന്നു പെണ്ണുങ്ങളുടെ അലമുറയിട്ടുള്ള കരച്ചില് കേട്ട് തുടങ്ങി.. ഞാൻ പുറത്ത് തന്നെ നിന്നു..
തോട്ടത്തിൻ്റെ ഇടയിലെ കല്ല് കെട്ടിൽ ഇരുന്നു ബീഡി വലിക്കുന്ന ഒരു അപ്പൂപ്പൻ്റെ അടുത്തേക്ക് ഞാൻ ചെന്നു..