പാരിജാതം 1 [Rudra]

Posted by

ജാസിർ ഒരു കാര്യത്തിൽ ഉറപ്പ് കൊടുത്താൽ പിന്നെ ജീവൻ പോയാലും മാറ്റി ചിന്തിക്കില്ല എന്ന് അവർക്ക് പൂർണ്ണ ബോധ്യം ഉണ്ട്..

 

” ഞാൻ പള്ളിയിൽ പോയി ഖബർ അടക്കാൻ ഉള്ള കാര്യങ്ങൾ ശരിയാക്കട്ടെ.. എന്തെങ്കിലും ഉണ്ടെങ്കിൽ മാമി എന്നെ വിളിച്ചാൽ മതി..”

 

ഇത്രയും പറഞ്ഞ് ജാസിർ എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങിയപ്പോൾ നേരത്തെ ഇന്നോവ കാറിൽ ചാരി നിന്നിരുന്ന നാലു പേരും മുറ്റത്ത് നിൽക്കുന്നു..

 

      ” നീയേതാടാ നായിൻ്റെ മോനെ… നിനക്കെന്താ ഇവിടെ കാര്യം.. മുഴുപ്പ് കൂടിയത് നോക്കി എടുക്കാൻ വന്നത് ആണെങ്കിൽ ഇവിടെ ഉള്ള എല്ലാ മുതലും കോരത് മുതലാളിക്ക് ഉള്ളതാ..”

കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ വഷളൻ ചിരിയുമായി പറഞ്ഞു.. ഇവന്മാരുടെ സംസാര ശൈലി വെച്ച് നോക്കുമ്പോൾ എന്തിനും തയ്യാറായി തന്നെയാണ് അവന്മാർ നിൽക്കുന്നത് എന്ന് ജാസർ ന് ഉറപ്പായി..

ജാസിർ ഒന്നും മിണ്ടാതെ സ്റ്റെപ്പിൽ ഇരുന്നു ഷൂസ് ഇട്ടു ഷൂ ലേസ് മുറുക്കി കെട്ടി..

 

            ” ആ കോരത് കഴുവേറിയോട് പറഞ്ഞേക്കു, ഇനി ഒരുത്തനെ കൂടെ കൊന്നാലേ ഇവിടെ കയറി മേയാൻ പറ്റൂ എന്ന്”

ഷർട്ടിൻ്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ജീൻസിൻ്റെ പോക്കറ്റിൽ തിരുകി കൊണ്ട് ജാസിർ പറഞ്ഞു..

നാട്ടുകാരും ഗുണ്ടകളും ഒന്ന് ഞെട്ടി.. ആദ്യമായിട്ടാണ് ഇവിടെ ഒരാള് കോരത് മാപ്പിളക്കു എതിരെ ശബ്ദം ഉയർത്തിയത്..

അവരെ കടന്നു പോകാൻ തുനിഞ്ഞ ജാസറിൻ്റെ തോളിൽ കൂട്ടത്തിലെ ഒരു ഗുണ്ട കയറി പിടിച്ചു…

     ” അങ്ങനെയങ്ങ് പോയാലോ..”

ഞൊടിയിടയിൽ ഗുണ്ടയുടെ കയ്യിൽ ജാസറിൻറെ ഇടം കൈ കയറ്റി പിടിച്ചു വലിച്ച് അടുപ്പിച്ചതിനു ഒപ്പം വലതു കൈ മുട്ട് കൊണ്ട് താടിയുടെ അടിയിൽ ശക്തമായി ഇടിച്ചു ഉയർത്തി.. നിലത്ത് നിന്നും കാലുകൾ പൊങ്ങിയ നിമിഷം തന്നെ കൈ വിട്ട് അടിവയറ് ലക്ഷ്യമാക്കി ഒരു ചവിട്ടു കൂടി കൊടുത്തു.. അവൻ തെറിച്ചു ദൂരേക്ക് മാറി വീഴുന്നത് റസിയയും മക്കളും നാട്ടുകാരും കൂട്ട് ഗുണ്ടകളും കണ്ട് ഞെട്ടി..

Leave a Reply

Your email address will not be published. Required fields are marked *