പോലീസുകാർ ഉച്ചത്തിൽ ചിരിച്ചു.
“ബാക്കിയുള്ളൊരു വേഗം ഒരു കാര്യം ചെയ്യ്!”
അയാള് തുടർന്നു.
“ജീവൻ വേണേൽ ഓട്! തിരിഞ്ഞുനോക്കാതെ ഓട്!”
“നിങ്ങക്ക് വേണമെങ്കിൽ ഞങ്ങൾ ഇങ്ങനെ നിങ്ങടെ മുഖത്തു നോക്കിനിൽക്കുമ്പം വെടിവെച്ചിടാം,”
രണ്ടാമത്തെ പെൺകുട്ടി പറഞ്ഞു.
“അല്ലാതെ ഞങ്ങളെ ഓടിച്ചിട്ട് പിമ്പിൽ നിന്ന് വെടിവെച്ചിടാൻ ഞങ്ങൾ സമ്മതിക്കില്ല! അതിന് ഞങ്ങൾ നിങ്ങൾക്ക് ചാൻസ് തരില്ല…”
“അതിന് നിന്നെ ആരാ എന്റെ ഡാർലിംഗ് വെടിവെക്കുന്നെ? നിന്നെ ഞാൻ ഇപ്പം തന്നെ എന്റെ വെടിയാക്കാൻ പോവല്ലേ?”
മറ്റുള്ള പോലീസുകാർ വീണ്ടും ഉച്ചത്തിൽ ചിരിച്ചു.
അയാളുടെ കൈകൾ ആദ്യത്തെ പെൺകുട്ടിയുടെ മാറിടത്തിന് നേരെ നീണ്ടു.
ആ നിമിഷം നിലത്ത് കരിയിലകൾക്ക് മേൽ, പുല്ലിന് മേൽകിടന്ന ജോയൽ കണ്ണുതുറന്നത് ആരും കണ്ടില്ല.
മിന്നൽ വേഗത്തിൽ താൻ കിടക്കുന്നതിന് മുകളിൽ നിന്ന പൊലീസുകാരന്റെ കൈയ്യിലെ തോക്കിൽ അയാൾ ചാടിപ്പിടിച്ച് എഴുന്നേറ്റു.
അടുത്ത നിമിഷം അതിൽ നിന്ന് വെടി പൊട്ടുകയും സമീപം നിന്ന പോലീസുകാർ നിലം പൊത്തുകയും ചെയ്തു.
ആദ്യത്തെ പെൺകുട്ടിയുടെ വലത് കാൽ മുകളിലേക്കുയർന്ന്, സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാന്റെ ബെൽറ്റിന് താഴെ മിന്നൽപ്പിണർ പോലെ പതിഞ്ഞു.
“ഓഹ്ഹ്!!”