സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

വലിയ തറവാടിത്തവും മാന്യതയും ഒക്കെ കാണിച്ച് എന്നെ അവിടെയിട്ട് നാണം കെടുത്തിയപ്പോൾ നിങ്ങൾ ഇതല്ലേ ആഗ്രഹിച്ചത്? എന്റെ ജോലി കളയാൻ….!!
ഞാൻ…എന്റെ കുടുംബം എങ്ങനെ ജീവിക്കുമെന്ന് നിങ്ങൾ ചിന്തിച്ചോ?”

നാതാഷാ ആകെ സങ്കടത്തിലായി….താൻ അല്ല ലില്ലിയുടെ പണി കളയിച്ചത് എന്നത് അവളെ പറഞ്ഞു ബോധ്യപ്പെടുത്തുക ഒരു വലിയ ടാസ്ക് ആയി അവൾക്ക് തോന്നി..

“ലില്ലി നിനക്ക് ഞാൻ വേറെ ഒരു നല്ല ഹോസ്പിറ്റലിൽ ജോലി റെഡി ആക്കി തരാം…ഞാൻ വിളിച്ചു പറയാം…ഇപ്പൊ തന്നെ..”

​നതാഷ  പറയാൻ തുടങ്ങിയെങ്കിലും ലില്ലി കൈ ഉയർത്തി അവളെ തടഞ്ഞു.

​ലില്ലി: “വേണ്ട ഡോക്ടറേ… നിങ്ങളുടെ ഈ സഹതാപം എനിക്ക് വേണ്ട.
നിങ്ങൾ കാണിക്കുന്ന ഈ മാന്യതയുടെ പിന്നിലെ ക്രൂര മുഖം എനിക്കറിയാം. ഒരോർമ്മപ്പെടുത്തൽ മാത്രം…

ആർക്കും എന്നും നല്ല കാലം ആയിരിക്കില്ല.

എന്നെ ഈ പടിയിറക്കിയതിന് നിങ്ങൾ ഇതിലും വലുത് അനുഭവിക്കും.

എഴുതി വെച്ചോ ഡോക്ടറേ… നിങ്ങളെ ഞാൻ ഇതിൽ കൂടുതൽ നാണം കെടുത്തും.”

​നതാഷയെ ഒന്ന് തറപ്പിച്ചു നോക്കി തന്റെ ബാഗും എടുത്ത് ലില്ലി അവിടെ നിന്നും വേഗത്തിൽ ഇറങ്ങിപ്പോയി.

നതാഷ ആ കസേരയിലേക്ക് തന്നെ തളർന്നിരുന്നു.

ലില്ലിയുടെ ആ വാക്കുകൾ ഒരു ശാപം പോലെ അവളുടെ കാതുകളിൽ മുഴങ്ങി.

തന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നൊന്നായി വരികയാണെന്ന് അവൾ ഭീതിയോടെ അറിഞ്ഞു.

അതേസമയം മാത്യു നഗരത്തിൽ നിന്നും ഒരുപാട് അകലെയുള്ള നേരത്തെ ഫോണിൽ ആ ഡോക്ടർ റെക്കമെന്റ് ചെയ്ത ഒരു വലിയ മെഡിക്കൽ ഷോപ്പിന് മുന്നിൽ കാർ നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *