കുറച്ചു സമയത്തിനുള്ളിൽ നതാഷയുടെ കാർ ആ ഇടവഴിയിലേക്ക് തിരിഞ്ഞു.
സാമിനെ കണ്ടതും അവൾ കാർ ഒതുക്കി നിർത്തി.
പുറത്തിറങ്ങുമ്പോൾ അവൾ ആകെ പരിഭ്രമത്തിലായിരുന്നു.
മാത്യുവിനെ കബളിപ്പിച്ച് വന്നതിന്റെ കുറ്റബോധവും സാമിനെ കാണാനുള്ള ആവേശവും അവളുടെ മുഖത്ത് മിന്നിമറഞ്ഞു.
സാം ബൈക്കിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു. ഇരുട്ടിന്റെ മറവിൽ അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
സാം: “നീ വൈകുമെന്ന് ഞാൻ കരുതി നതാഷാ… മാത്യു നിന്നെ വിട്ടില്ലേ?”
നതാഷ: (ശ്വാസം കിട്ടാതെ)
“സാം… അയാൾക്ക് സംശയമുണ്ട്. എന്നെ അവിടെ പിടിച്ചിരുത്താൻ നോക്കിയതാണ്.
വൈൻ കുടിക്കാം എന്നൊക്കെ പറഞ്ഞു. ഞാൻ എങ്ങനെയൊക്കെയോ കള്ളം പറഞ്ഞ് രക്ഷപ്പെട്ടു വന്നതാണ്.
എനിക്ക് പേടിയാകുന്നു സാം… നമ്മൾ ചെയ്യുന്നത് വലിയ ചതിയാണ്.”
സാം: (അവളുടെ ചെവിയിൽ മന്ത്രിച്ചു)
“ചതിയോ? നിനക്ക് കിട്ടാത്ത സുഖം നീ തേടി വരുന്നത് എങ്ങനെ ചതിയാകും നതാഷാ?
ഇന്ന് മാത്യുവിനെക്കുറിച്ചോ നിന്റെ ആ പഴയ ജീവിതത്തെക്കുറിച്ചോ നീ ഓർക്കണ്ട. ഇന്ന് രാത്രി നീ എന്റെതാണ്… എന്റെ മാത്രം…
അതേ സമയം മറ്റൊരിടത്തു പുറത്ത് രാത്രിയുടെ നിശബ്ദത പടരുമ്പോൾ ലില്ലി തന്റെ വീട്ടിലെ ചെറിയ മുറിക്കുള്ളിൽ വല്ലാത്തൊരു ശൂന്യത അനുഭവിക്കുകയായിരുന്നു.
ലാപ്ടോപ്പിലെ ജോബ് സൈറ്റുകൾ അവൾ എപ്പോഴേ അടച്ചു കഴിഞ്ഞു.
മനസ്സ് നിറയെ ഇപ്പോൾ സാമിന്റെ ആ വന്യമായ മുഖം മാത്രമാണ്.
ജോലി പോയതിന്റെ സങ്കടത്തേക്കാൾ അവളെ നീറ്റുന്നത് സാമിന്റെ അവഗണനയായിരുന്നു.