സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

 

 

 

​മാത്യു: “ശരി നതാഷാ… നീ പോയി ഫ്രഷ് ആയി റെഡി ആയി വാ.

ആ പാവം സാമിന്റെ വിരഹം മാറ്റിയ നീ ആകെ ക്ഷീണിച്ചിട്ടുണ്ടാകും.

 

അല്ലെങ്കിൽ തന്നെ ഇങ്ങനത്തെ ആളോട് സംസാരിച്ചാൽ തന്നെ നമുക്ക് പ്രാന്ത് ആവും..

അപ്പൊ അയാൾക്ക് ട്രീറ്റ്മെന്റ് ചെയ്യുന്ന നിന്റെ കാര്യം പറയണ്ടാലോ….

പോയി വാ..നമുക്ക് ഇന്ന് ഒന്നിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.”

 

 

 

​നതാഷ തിരിഞ്ഞു നടക്കുമ്പോൾ മാത്യു ആ ബിയർ കുപ്പിയിലേക്ക് നോക്കി.

 

അയാളുടെ മനസ്സിൽ സാമിന്റെ രൂപം ഒരു നിഴൽ രൂപമായി വന്നു. എന്തോ അവളുടെ ആകെയുള്ള വെപ്രാളം കണ്ടപ്പോ സാം എന്ന പേര് അവളുടെ വായിൽ നിന്നും അറിയാതെ വീണുപോയതായി തോന്നി അയാൾക്ക്..

 

തന്റെ ഭാര്യയുടെ നാവിലൂടെ തന്നെ ആ ഒരു പേര് പുറത്തു വന്നതിൽ അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.​

 

അവൾ പതുക്കെ മുകളിലേക്ക് കയറിപ്പോകുന്നത് മാത്യു നോക്കി നിന്നു. അവൾ കാഴ്ചയിൽ നിന്നും മറഞ്ഞതും മാത്യുവിന്റെ ശാന്തത പാടെ മാറി.

 

 

 

അവളുടെ ആ പുതപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഓരോന്നായി പുറത്തെടുക്കണമെന്ന് താഴെ സോഫയിൽ ഇരിക്കുന്ന അയാൾ ഉറപ്പിച്ചു കഴിഞ്ഞു.

 

അതേസമയം നാതാഷയുടെ ഉള്ളിൽ ആകെ തീകുണ്ഡമായിരുന്നു.

 

മാത്യു അത് വിശ്വസിച്ചോ അതോ വിശ്വസിച്ചതായി നടിക്കുകയാണോ?!!

 

അവൾ ബാത്ത്റൂമിൽ കയറി വാതിലടച്ചു.

 

ഷവറിന് താഴെ നിൽക്കുമ്പോഴും അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *