സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

തന്റെ പ്രശസ്തിയോ മുഖമോ ആരും തിരിച്ചറിയാത്ത ഒരിടം വേണമെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു.

​അയാൾ കാറിൽ നിന്നിറങ്ങി കടയിലേക്ക് ചെന്നു. തന്റെ സുഹൃത്തായ ഡോക്ടർ പറഞ്ഞു കൊടുത്ത ആ മരുന്നുകളുടെ പേര് അയാൾ ഫാർമസിസ്റ്റിന് നൽകി.

​ഫാർമസിസ്റ്റ്: “സർ, ഇത് നല്ല പവർഫുൾ ഡോസ് ആണ്. ഉറപ്പാണല്ലോ?”

​മാത്യു ഒന്ന് തലയാട്ടി.

അയാൾക്ക് വേണ്ടത് ആ പവർ തന്നെയാണ്.

തന്റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ഉത്തേജിപ്പിക്കാൻ ഇതിന് കഴിയുമെന്ന് അയാൾക്കറിയാം.

മരുന്ന് വാങ്ങി പോക്കറ്റിലിടുമ്പോൾ അയാളുടെ ഉള്ളിൽ നതാഷയുടെ മുഖം തെളിഞ്ഞു.

അയാൾ കാറിൽ കയറി തിരികെ വീട്ടിലേക്ക് തിരിച്ചു.

വഴിയരികിൽ കണ്ട ഒരു വലിയ വൈൻ ഷോപ്പിൽ അയാൾ കാർ നിർത്തി.

ഒരു മികച്ച ഇനം നാതാഷാ ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വലിയ ബോട്ടിൽ വാങ്ങി അയാൾ സീറ്റിൽ വെച്ചു.

ഒരു പ്രതികാരത്തിന്റെ തുടക്കം ഇത്രയും സ്നേഹപൂർവ്വമായിരിക്കണം എന്ന് അയാൾ ഉറപ്പിച്ചു.

ലില്ലി ആക്രോശിച്ചു കൊണ്ട് ഇറങ്ങിപ്പോയതോടെ നതാഷയുടെ മനസ്സിലെ സമാധാനം പൂർണ്ണമായും തകർന്നിരുന്നു.

ക്യാബിനിലെ എസിയിലും അവൾ വിയർക്കുന്നുണ്ടായിരുന്നു.

മാത്യുവിന്റെ സംശയവും ലില്ലിയുടെ പകയും അവളെ ശ്വാസം മുട്ടിച്ചു. ഒടുവിൽ ആശ്വാസത്തിനായി അവൾ സാമിനെ വിളിച്ചു.

​സാം അപ്പോൾ തന്റെ വീട്ടിലെ ബെഡിൽ നിന്നും പതുക്കെ എഴുന്നേൽക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

തലേന്നത്തെ ലഹരിയുടെ ആലസ്യം അവന്റെ കണ്ണുകളിൽ ബാക്കിയുണ്ട്. ഫോൺ ബെല്ലടിക്കുന്നത് കണ്ട് അവൻ ഒരു കള്ളച്ചിരിയോടെ അത് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *