സാം: “അതൊക്കെ എനിക്കറിയാം. ഇന്ന് രാത്രി പുതിയ രീതിയിലുള്ള പ്രണയ സാഹസികതകൾ ഉണ്ടാവും. നീ ഇതുവരെ അനുഭവിക്കാത്ത ഒന്ന്…
കാത്തിരിക്കുക. ആ മാത്യുവിനെ അങ്ങ് മറന്നേക്ക്. രാത്രി കാണാം.”
മറുപടി പറയാൻ നതാഷയ്ക്ക് സമയം കൊടുക്കാതെ സാം കോൾ കട്ട് ചെയ്തു.
നതാഷ ഫോൺ നെഞ്ചോട് ചേർത്ത് കണ്ണടച്ച് നിന്നു.
സാമിന്റെ ആത്മവിശ്വാസം അവൾക്ക് അല്പം ആശ്വാസം നൽകുന്നുണ്ടെങ്കിലും താൻ ഒരു വലിയ ഗർത്തത്തിലേക്ക് വീഴുകയാണെന്ന ബോധം അവളുടെ ഉള്ളിൽ എവിടെയോ അവശേഷിക്കുന്നുണ്ടായിരുന്നു.
സാം ഫോൺ കട്ട് ചെയ്തതും നതാഷ ആകെ അസ്വസ്ഥയായി.
അതേ സമയം ‘പുതിയ പ്രണയ സാഹസികതകൾ’ എന്ന് സാം പറഞ്ഞത് അവളുടെ ഉള്ളിൽ ഒരു വശത്ത് ഭയവും മറുവശത്ത് വല്ലാത്തൊരു ആകാംക്ഷയും നിറച്ചു.
പക്ഷേ മാത്യുവിന്റെ മുഖം ഓർക്കുമ്പോൾ അവൾക്ക് വീണ്ടും പേടി തോന്നി.
തിരക്ക് കുറഞ്ഞ അന്നത്തെ ദിവസം അവൾ വേഗം തന്റെ കേബിനിൽ നിന്നും ഇറങ്ങി കാന്റീനിലേക്ക് നടന്നു.
അതേസമയം മാത്യു നഗരത്തിന് പുറത്തുള്ള ആ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നുകളുമായി തിരികെ വീട്ടിലെത്തിയിരുന്നു.
അയാൾ ആ മരുന്നുകൾ തന്റെ പേഴ്സണൽ അലമാരയിൽ അതീവ രഹസ്യമായി വെച്ചു.നേരത്തെ വാങ്ങിയ ആ വൈൻ ബോട്ടിൽ അയാൾ ഫ്രിഡ്ജിൽ കൊണ്ടുവച്ചു..
എന്നിട്ട് കിച്ചണിലേക്ക് പോയി തനിക്ക് വേണ്ടി ഒരു കപ്പ് ചായ ഉണ്ടാക്കി.
അയാളുടെ മനസ്സ് ഇപ്പോൾ ഒരു ശാന്തമായ കടൽ പോലെയായിരുന്നു..
എന്നാൽ ആ ശാന്തതയ്ക്ക് പിന്നിൽ ഒരു വലിയ സുനാമി ഒളിഞ്ഞിരിപ്പുണ്ട്.
“നാതാഷാ..ഇന്ന് നിന്റെ ശരീരം കീഴടക്കാൻ പോകുന്നത് ഞാനാണ്.