സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

അതേസമയം ​ഇടവഴിയിലെ ഇരുട്ടിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് സാം നതാഷയോട് ആജ്ഞാപിച്ചു.

“നതാഷാ, കാർ ഇവിടെ ലോക്ക് ചെയ്തിട്ട് എന്റെ ബൈക്കിൽ കയറ്. നമുക്ക് ഒരിടം വരെ പോകണം.”

​നതാഷ ഒന്ന് ശങ്കിച്ചു.

“നമ്മൾ നിന്റെ വീട്ടിലേക്കാണോ സാം പോകുന്നത്?”

​സാം മറുപടി പറയുന്നതിന് മുൻപ് ബൈക്കിന്റെ മിററിലൂടെ അവളെ അടിമുടി ഒന്ന് നോക്കി.

മനോഹരമായ ഒരു ബ്ലാക്ക് സാറ്റിൻ സാരിയായിരുന്നു അവളുടെ വേഷം. രാത്രിയുടെ വെളിച്ചത്തിൽ ആ സാരി തിളങ്ങുന്നുണ്ട്.

​സാം: “എന്താ നതാഷാ… നിനക്ക് ഈ സാരി മടുക്കുന്നില്ലേ? എപ്പോഴും ഈ ഡോക്ടർ ലുക്കിൽ തന്നെ നടന്നാൽ മതിയോ?”

​നതാഷ അമ്പരന്നുപോയി.

“നീ എന്താ സാം ഉദ്ദേശിക്കുന്നത്? പിന്നെ ഞാൻ വേറെ എന്താ ധരിക്കേണ്ടത്? നീ പറയ്…”

​സാം ഒരു ഗൂഢമായ പുഞ്ചിരിയോടെ ബൈക്ക് മുന്നോട്ട് എടുത്തു….

അവൻ അവളെയും കൊണ്ട് ചെന്നു നിന്നത് നഗരത്തിലെ പുതിയതായി തുടങ്ങിയ ഏറ്റവും വലിയ ഡ്രസ്സ് ഷോറൂമിന് മുന്നിലായിരുന്നു. രാത്രിയായിട്ടും ആ വലിയ കെട്ടിടം പ്രകാശപൂരിതമായി നിൽക്കുന്നു.

​നതാഷ: “സാം… നമ്മൾ ഇവിടെ എന്തിനാ വന്നത്?
ഇന്ന് ഷോപ്പിംഗ് ആണോ നിന്റെ പ്ലാൻ?”

​സാം: “ഹഹ…പറയാം. നീ അകത്തേക്ക് വാ.”

​അവൻ ബൈക്ക് പാർക്കിംഗിലേക്ക് മാറ്റിയിട്ടു.

അവിടെ വലിയ തിരക്കായിരുന്നു.

സാം അവളുടെ വിരലുകൾക്കിടയിലൂടെ തന്റെ കൈകൾ കോർത്തുപിടിച്ചു.

മാത്യുവിന്റെ ഭാര്യ എന്ന പദവി മറന്ന് അവൾ അവനോടൊപ്പം ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു.

​ഷോറൂമിന്റെ ഉൾവശം വല്ലാതെ വിശാലമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *