സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

എസി തണുപ്പും സുഗന്ധവും അവിടെ നിറഞ്ഞുനിൽക്കുന്നു.

അവർ അകത്തേക്ക് കയറിയതും യൂണിഫോം ധരിച്ച ഒരു സെയിൽസ് ഗേൾ ചിരിച്ചുകൊണ്ട് അവരുടെ അടുത്തു വന്നു.

​സ്റ്റാഫ്: “സർ, വെൽക്കം. എന്താണ് നിങ്ങൾ നോക്കുന്നത്? താഴത്തെ നിലയിൽ കുട്ടികളുടെ സെക്ഷൻ ആണ്.”

​സാം: “ലേഡീസ് സെക്ഷൻ എവിടെയാ?”

​സ്റ്റാഫ്: “അത് മുകളിലത്തെ നിലയിലാണ് സർ. അവിടെ വെസ്റ്റേൺ വെയറും സാരികളും എല്ലാം ലഭ്യമാണ്. ലിഫ്റ്റിലോ എസ്‌കലേറ്ററിലോ പോകാം.”

​സാം നതാഷയെയും കൂട്ടി എസ്‌കലേറ്ററിന് അടുത്തേക്ക് നടന്നു.

മുകളിലേക്ക് പോകുമ്പോൾ താഴെ നിൽക്കുന്ന ആൾക്കൂട്ടത്തെ നോക്കി നതാഷയ്ക്ക് ഒരു വല്ലാത്ത പേടി തോന്നി.

ആരെങ്കിലും തന്നെ തിരിച്ചറിയുമോ?
മാത്യുവിന്റെ സുഹൃത്തുക്കളോ പേഷ്യന്റ്സോ ഇവിടെ ഉണ്ടാകുമോ?

​നതാഷ: (താഴ്ന്ന സ്വരത്തിൽ) “സാം… ഇവിടെ ഒത്തിരി ആളുകളുണ്ട്. ആരെങ്കിലും കണ്ടാൽ വലിയ പ്രശ്നമാകും.”

​സാം: “നീ പേടിക്കാതെ നതാഷാ. ഈ ആൾക്കൂട്ടത്തിൽ ആരും ആരെയും ശ്രദ്ധിക്കില്ല.

പിന്നെ ഇന്ന് രാത്രി നീ ഒരു ഡോക്ടറല്ല… വെറുമൊരു പെണ്ണ് മാത്രമാണ്. നിനക്ക് ഇന്ന് ഞാൻ പുതിയൊരു വേഷം തരും.”

​മുകളിലത്തെ നിലയിൽ എത്തിയപ്പോൾ നതാഷയുടെ കണ്ണുകൾ തള്ളിപ്പോയി.

വർണ്ണാഭമായ വെസ്റ്റേൺ വസ്ത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെ അവിടെയുണ്ട്.

നതാഷ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾക്കിടയിലൂടെ സാം ഓരോന്നായി തിരയാൻ തുടങ്ങി.

നതാഷയുടെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി.

സാം ഓരോ വസ്ത്രങ്ങൾക്കിടയിലൂടെയും തന്റെ വിരലുകൾ ഓടിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *