സുതാര്യമായ തടവറ 5 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Posted by

തണുത്ത കാറ്റ് മുഖത്തടിക്കുമ്പോഴും അവളുടെ ഉള്ളിൽ പ്രതികാരത്തിന്റെ തീയായിരുന്നു. ആ വിജനമായ മലഞ്ചെരുവിലെ വീട്ടിലേക്ക് അവൾ സ്കൂട്ടി പായിച്ചു.

അതേ സമയം നഗരത്തിന്റെ ആരവങ്ങളിൽ നിന്നും മാറി മലഞ്ചെരുവിലെ ആ വിജനമായ വീടിന് മുന്നിൽ സാമിന്റെ ഹിമാലയൻ ബൈക്ക് നാതാഷാ യെയും കൊണ്ട് ഇരമ്പിക്കൊണ്ട് നിന്നു.

തണുത്ത കാറ്റ് ആഞ്ഞുവീശുന്ന ആ രാത്രിയിൽ ആ വീട് ഒരു നിഗൂഢമായ ലോകം പോലെ നതാഷയെ വരവേറ്റു.

​ബൈക്കിൽ നിന്നും ഇറങ്ങുമ്പോൾ നതാഷയുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

വേഗതയുടെ ആഘാതത്തിലും തണുപ്പിലും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

സാം അവളുടെ കൈകളിൽ ബലമായി പിടിച്ചു.

​സാം: “എന്താ നതാഷാ… നീ കരയുകയാണോ? ഈ സാമിന്റെ കൂടെയുള്ള യാത്ര അത്രയ്ക്ക് പേടിപ്പെടുത്തിയോ നിന്നെ?”

​അവൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി. നതാഷ തന്റെ കൺതടങ്ങൾ തുടച്ചു കൊണ്ട് അവനെ ഒന്ന് നുള്ളി.

​നതാഷ: “പിന്നെ കരയാതെ… ഇത്ര സ്പീഡിൽ മരണം മുന്നിൽ കണ്ടു വന്നാൽ പിന്നെ കണ്ണ് നിറയാതിരിക്കുമോ?

എനിക്ക് ശരിക്കും പേടിയായി സാം. ഈ വേഷത്തിൽ ആരെങ്കിലും കണ്ടിരുന്നെങ്കിലോ?”

​സാം അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചു.

“നിന്നെ ആരും കണ്ടിട്ടില്ല നതാഷാ… ഇനി കാണുകയുമില്ല. വാ അകത്തേക്ക്.”

​അവൻ ആ വലിയ തടിവാതിൽ തുറന്നു.

നതാഷ പതുക്കെ ആ വീടിന്റെ അകത്തേക്ക് കാൽവെച്ചു.

മരത്തിന്റെ ഗന്ധവും പെർഫ്യൂമിന്റെ മണവും അവന്റെ പണി ആയുധങ്ങളായ പെയിന്റ്കളുടെ മണവും അവിടെ തങ്ങിനിന്നിരുന്നു.

നതാഷ അകത്തേക്ക് കയറിയ ഉടൻ സാം പിന്നിലൂടെ ചെന്ന് ആ വലിയ വാതിൽ ആഞ്ഞു അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *