തന്റെ കരിയറിലെ മാന്യതയോ അന്തസ്സോ ഒന്നും അയാളെ ഇപ്പോൾ ഭരിക്കുന്നില്ല.
അയാളുടെ രക്തത്തിൽ മരുന്നിന്റെ വീര്യവും മനസ്സിൽ അപമാനത്തിന്റെ കയ്പ്പുനീരും കലർന്ന് അതൊരു വിഷമായി മാറിയിരുന്നു.
അയാൾ വണ്ടി മുന്നിലേക്ക് എടുത്തു..നഗരത്തിലെ ആ തിരക്കേറിയ മദ്യക്കടയ്ക്ക് മുന്നിൽ മാത്യുവിന്റെ കാർ വന്നുനിന്നു.
വിറയ്ക്കുന്ന കൈകളോടെ അയാൾ പുറത്തിറങ്ങി.
കൗണ്ടറിലിരുന്ന ആൾ മാത്യുവിനെ ഒന്ന് ശ്രദ്ധിച്ചു.
ആ കണ്ണുകളിലെ ചുവപ്പും പരവേശവും കണ്ടപ്പോൾ അയാൾക്ക് എന്തോ പന്തികേട് തോന്നി.
മാത്യു: “പൈസ എത്രയായാലും കുഴപ്പമില്ല… എനിക്ക് നല്ല കിക്ക് ഉള്ള സാധനം വേണം. ഏറ്റവും സ്ട്രോങ്ങ് ആയത്.”
അയാൾ നൽകിയ മുന്തിയ ഇനം വിദേശമദ്യവുമായി മാത്യു തിരികെ കാറിലെത്തി.
അത് തുറന്ന് ഒരു വലിയ പെഗ് നേരിട്ട് അകത്താക്കി.സാധാരണ ബിയർ മാത്രം അകത്താക്കുന്ന അയാൾക് പതിവില്ലാത്ത രീതികളാണ് ഇതൊക്കെ…
മദ്യത്തിന്റെ എരിച്ചിലും മരുന്നിന്റെ ഉത്തേജനവും ചേർന്നപ്പോൾ മാത്യുവിന്റെ ശരീരം ഒരു കൽക്കരി എഞ്ചിൻ പോലെ ചൂടായി.
അയാൾ കാർ തന്റെ വീട്ടിലേക്ക് തിരിച്ചു.
“നീ വരും… എങ്ങോട്ടൊക്കെ കറങ്ങിയാലും നീ എന്റെ ഈ വീട്ടിലേക്ക് തന്നെ വരണം നതാഷാ.
എന്റെ പ്ലാനുകൾ പാളിപ്പോയി എന്ന് നീ കരുതുന്നുണ്ടാകും.
പക്ഷേ യഥാർത്ഥ കളി തുടങ്ങാനിരിക്കുന്നതേയുള്ളൂ.
നീ കണ്ട ആ ബൈക്കുകാരൻ നിനക്ക് തരാത്ത ഒന്നായിരിക്കും ഇന്ന് രാത്രി ഞാൻ നിനക്ക് നൽകാൻ പോകുന്നത്.”
അയാൾ വീട്ടിലെത്തി വാതിൽ ചാരി..
മുറിയിലെ വെളിച്ചം പാതി അണച്ച് അയാൾ ലിവിംഗ് റൂമിലെ ആ സോഫയിൽ ഇരുന്നു.