പൂർണ്ണമായ ചിത്രമായിരുന്നില്ല എന്നും ഒരു ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു.
അവ്യക്തമായിരുന്ന ആ മുഖം തന്റെ വായനക്ക് ശേഷം മറ നീക്കി പുറത്തേക്ക് വന്നിരിക്കുന്നു.
അനന്തു തന്റെ മുൻപിൽ സംഭവിക്കുന്നത് വിശ്വസിക്കാനാവാതെ താടിക്ക് കൈ കൊടുത്തിരുന്നു.
ഇത്രയും നാൾ ഡയറിയിൽ വായിച്ച കാര്യങ്ങൾ തന്റെ ജീവിതത്തിൽ സംഭവിച്ചപ്പോൾ അതൊന്നും ഓർക്കാതെ ഒരു പൊട്ടനെ പോലെ നടന്നുവെന്നോർത്ത് അവന് തന്നോട് തന്നെ പുച്ഛം തോന്നി.
ഇന്ന് തന്നെ ഒറ്റയിരുപ്പിനു ഡയറി വായിച്ചു തീർക്കാൻ അനന്തു തീരുമാനിച്ചു.സങ്കോചത്തോടെ അവൻ ഡയറിയിലേക്ക് മുഖം പൂഴ്ത്തി.
••••••••••••
അച്ഛനെയും കൊണ്ട് ജീപ്പിൽ മനയിലേക്ക് തിരിച്ചു വരുമ്പോൾ ദേവൻ ആകെ ചിന്തിതനായിരുന്നു.
കല്യാണിയെ പോലെ തന്നെ കാണാൻ ഉള്ള ആ പെൺകുട്ടി, മുത്തുമണി എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ ആളെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു ദേവൻ.
തനിക്ക് ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നതെന്നോർത്തുള്ള ചിന്തകൾ അവന്റെ തലക്ക് ചൂട് പിടിപ്പിച്ചു.
ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ദേവന്റെ ഞരക്കം കണ്ടു ശങ്കരൻ അവന് നേരെ മുഖം തിരിച്ചു നോക്കി.
“എന്താടാ പറ്റിയേ നിനക്ക്? ”
“ഒന്നുമില്ലച്ഛ…. ”
“ഹാ നിനക്ക് കുഴപ്പമില്ലലോ അല്ലേ ? ”
ശങ്കരൻ വാത്സല്യത്തോടെ അവനോട് ചോദിച്ചു.
“ഇല്ലച്‌ഛാ എനിക്ക് കുഴപ്പമൊന്നുമില്ല.. ”
“ഹ്മ്മ്… എങ്കിൽ നീ വണ്ടി നേരെ ഓടിക്ക്.. വീട്ടിൽ ചെന്നിട്ട് എനിക്ക് പണിക്കാർക്ക് പൈസ കൊടുക്കാനുള്ളതാ ”
ശങ്കരൻ ഒന്നിരുത്തി മൂളി.
“ശരിയഛാ… ”
ഗിയർ മാറ്റി ദേവൻ ജീപ്പ് കത്തിച്ചു വിട്ടു.
വൈകാതെ അവർ മനയിലേക്ക് എത്തിച്ചേർന്നു. ശങ്കരനെ മനയിൽ ഇറക്കി വിട്ട ശേഷം ജീപ്പ് അവിടെ വച്ചു ദേവൻ ബുള്ളറ്റ് എടുത്ത് കല്യാണിയുടെ വീട് ലക്ഷ്യമാക്കി പറന്നു.
തന്നെ വല്ലാതെ കൊതിപ്പിക്കുന്ന പൂച്ചക്കണ്ണുകൾ വീണ്ടും കാണുവാൻ അവനു വല്ലാതെ കൊതിയായി.
ധൃതിയിൽ അവൾക്ക് സമീപം എത്തിച്ചേരാൻ അവൻ വെപ്രാളപ്പെട്ടു. കുറെ ദൂരം ജീപ്പ് ഓടിയ ശേഷം കഴിഞ്ഞ ദിവസം അവളുടെ കൂടെ വന്ന ഓർമയിൽ അവൻ ആ വലിയ പാടത്തിന്റെ കരയിലെത്തി.
ബുള്ളറ്റ് ഒതുക്കി വച്ചു മിററിൽ നോക്കി മുടി പതുക്കെ ഒതുക്കി വച്ചു താടിയിലൂടെ ഒന്നുഴിഞ്ഞു കൊണ്ട് ദേവൻ മുന്നോട്ട് നടന്നു.
റോഡിൽ നിന്നും പാട വരമ്പിലൂടെ അവൻ പതിയെ നടന്നു. എത്രയും പെട്ടെന്നു അവിടെ എത്തിച്ചേരാൻ അവന്റെ മനസ് വെമ്പുകയായിരുന്നു.
വരമ്പിലൂടെ നടന്നു അവൻ ചെറിയ കയറ്റം കയറി അവളുടെ വീടിനു മുന്പിലേക്കെത്തി.മുറ്റത്ത് വലിയൊരു കച്ചിത്തുറു കൂട്ടി വച്ചത് ദേവൻ ശ്രദ്ധിച്ചു.