നീലാംബരി 8 [കുഞ്ഞൻ]

Posted by

അതിലൂടെ തമ്പുരാന് കുറേശ്ശെ ബാധ്യതകൾ ഉണ്ടാവാൻ തുടങ്ങി… സംശയം തോന്നിയ ഞാൻ ഷംസുവിനെ വാച്ച് ചെയ്തു… അപ്പോഴാണ് ഫെർണാണ്ടസും ഷംസുവും തമ്മിലുള്ള രഹസ്യ കളികളുടെ വിവരം ഞാൻ അറിയുന്നത്… പക്ഷെ കൂട്ടുകാരനായ ഷംസുവിനെ കാട്ടികൊടുക്കാൻ എനിക്ക് മനസ്സ് വന്നില്ല… എല്ലാം തുറന്നു പറഞ്ഞാലോ എന്ന് ഞാൻ വിചാരിച്ചു… പക്ഷെ അതിനു മുൻപേ തമ്പുരാൻ… ഹൃദയാഘാതം മൂലം ആയിരുന്നു… എസ്റ്റേറ്റിലെ ഓഫീസ് മുറിയിൽ… ഇപ്പോഴും എനിക്കുറപ്പില്ല അത് ഒരു സാധാരണ മരണമാണോ എന്ന്… തമ്പുരാന്റെ മരണത്തിനു ശേഷം തമ്പുരാട്ടിയും നീലുവും തനിച്ചായി… എസ്റ്റേറ്റ് നോട്ടം വെച്ചിരിക്കുന്ന ഫെർണാണ്ടസ് അവിടം കൊണ്ട് നിർത്തിയില്ല… കടക്കാരുടെ സമ്മർദ്ദം താങ്ങാനാവാതെ തമ്പുരാട്ടിക്ക് എസ്റ്റേറ്റിന്റെ പകുതി വിൽക്കേണ്ടി വന്നു… അത് വാങ്ങിയത് ഫെർണാണ്ടസ് ആയിരുന്നു… അവർ എന്നെ അവരോടൊപ്പം ക്ഷണിച്ചു… പക്ഷെ ഞാൻ പോയില്ല തമ്പുരാട്ടിയുടെ കൂടെ നിൽക്കാനായിരുന്നു എന്റെ തീരുമാനം… അവരുടെ ഉപദ്രവം പിന്നെയും ഉണ്ടായി… പക്ഷെ ഞാൻ എല്ലാത്തിനെയും ചെറുത്ത് നിൽക്കാനുള്ള പ്രചോദനം തമ്പുരാട്ടിക്ക് കൊടുത്തു…
മൂർത്തി ഉപസംഹരിച്ചു…
“ദീപാ… ഞാൻ ചെയ്തത് തെറ്റാണ്… കാരണം വ്യക്തമായ അറിവുണ്ടായിട്ടും ഞാൻ തമ്പുരാനോട് പറഞ്ഞില്ല ശത്രുക്കളെ പറ്റി… ഒരുപക്ഷെ എന്റെ ഉള്ളിലും വർമ്മ തമ്പുരാനോട് അൽപ്പം വിദ്വേഷം ഉണ്ടായിരുന്നു… അത് കാരണമാവാം…”
“എന്തിനായിരുന്നു ആ വിദ്വേഷം…”
“അത്… അത്… എന്തിനും കുറ്റം മാത്രേ തമ്പുരാൻ കാണു… അതുകൊണ്ട് തന്നെ…” മൂർത്തി മുഖം കൊടുക്കാതെ പറഞ്ഞു… അത് അത്ര വിശ്വാസമായില്ലെങ്കിലും ദീപന് ഒരു കാര്യം ഉറപ്പായി… ഷംസു, സ്റ്റീഫൻ … ഇവർക്ക് നീലുവിനെതിരെയുള്ള ആക്രമണങ്ങളിൽ പങ്കുണ്ട്… പക്ഷെ എങ്ങനെ അത് തെളിയിക്കും… എങ്ങനെ അവളെ രക്ഷിക്കും…
“അപ്പൊ മൂർത്തി സാറേ… നീലുവിനെ അപായപ്പെടുത്താൻ ശ്രമിക്കുന്നതാരാണ്…”
“അറിയില്ല… പക്ഷെ ഒന്നറിയാം… ഈ കാണുന്ന സ്വത്തുക്കൾ മുഴുവൻ നീലുവിന്റെ പേരിലാണ്… അവളെ കൊന്നാൽ ആ സ്വത്തുക്കൾ തട്ടിയെടുക്കാം എന്ന് ചിലപ്പോ അവർ വിചാരിക്കുണ്ടാവും…”
“മൂർത്തി സാറ് എന്തിനാ തമ്പുരാട്ടിയുടെ കൂടെ നിന്നത്…”
“അത്… അത്…” മൂർത്തി നിന്ന് വിക്കി…
“എന്താ മൂർത്തി സാറേ ഒരു വൈഷമ്യം… പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ പറയാം… ”
അയാളുടെ തല താഴ്ന്നു…

Leave a Reply

Your email address will not be published. Required fields are marked *