നീലാംബരി 8 [കുഞ്ഞൻ]

Posted by

അവൻ ഉടനെ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു…
“ഹലോ… മൂസാക്ക… ഹലോ…”
“ഹലോ…” അപ്പുറത്ത് നിന്ന് ക്ഷീണിതനായ ഒരാളുടെ ശബ്ദം…
“മൂസാക്ക… ഞാനാ ദീപൻ… ”
“എന്നെ പഞ്ഞിക്കിട്ട് അവർ ഒരു മൂന്നുപേർ വന്ന് മൂർത്തിയെ കൊണ്ട് പോയി മോനെ…” അയാളുടെ ശബ്ദത്തിൽ ശരിക്കും കിട്ടിയതിന്റെ ലക്ഷണം ഉണ്ടായിരുന്നു…
ദീപന്റെ തല കറങ്ങുന്നത് പോലെ തോന്നി. താൻ ഒളിപ്പിച്ച മൂർത്തിയെ അവർ എങ്ങനെ കണ്ടുപിടിച്ചു…
“ഹലോ… ഷംസുക്കാ… ഞാനാ രൂപേഷ്… അത് കലക്കി… ഒരു തെളിവ് പോലും ബാക്കി വെക്കാതെ… അത് ഏതായാലും തകർത്തു…
“ഉം… ഇനി നീ കളി തുടങ്ങിക്കോ… പറഞ്ഞതോർമയുണ്ടല്ലോ… എല്ലാം നമ്മൾ ഉദ്ദേശിച്ചപോലെ നടന്നാൽ… ആ രണ്ട് എസ്റ്റേറ്റുകളും എനിക്ക്… അതിൽ മാറ്റം ഒന്നും ഇല്ല… പിന്നെ തമ്പുരാട്ടിയോട് പ്രത്യേകം പറഞ്ഞേക്ക്… ” ഷംസു ഫോൺ കട്ട് ചെയ്തു…
അയാളുടെ മുഖത്ത് ഒരു വിജയഭാവം ഉണ്ടായിരുന്നു…
“അപ്പൊ ഇനി എന്താ പ്ലാൻ… ” ചോദ്യം മരിയയുടെയായിരുന്നു … മരിയ ഫെർണാണ്ടസ്… സ്റ്റീഫൻ ഫെർണാണ്ടസിന്റെ അനിയത്തി… ഒരമ്മയിൽ പിറന്നതല്ല… സ്റ്റീഫന്റെ ഭാഷയിൽ പറഞ്ഞാൽ സ്റ്റെപ് സിസ്റ്റർ… ചേട്ടനും അനിയത്തിയും പ്രഥമദൃഷ്ട്ട്യാ അടുപ്പത്തിലാണെങ്കിലും മനസിന്റെ ഉള്ളിൽ പരസ്‌പരം ഇഷ്ടമൊന്നും അല്ല… കാര്യം നിസാരം… പപ്പയുടെ സ്വത്ത്… സ്വത്തിന്റെ ഭൂരിഭാഗവും സ്റ്റീഫന്റെ കൈയിലാണ്… അതുപോലെതന്നെ ചില കാശുണ്ടാക്കാൻ പറ്റുന്ന ചില ബിസിനസ് മരിയയുടെ കൈയിലും… അപ്പൊ പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ…
ഷംസു ഒന്ന് ചിരിച്ചു… “നടക്കും… നിന്റെ മനസ്സ് പ്രകാരം എല്ലാം നടക്കും… ”
“ഷംസുക്ക… യൂ നോ… ഇറ്റ്സ് നോട്ട് ദാറ്റ് മച്ച് ഈസി… ”
“ഹ ഹ ഹ… ഷംസുവിന് എല്ലാം ഈസി ആണ് മരിയ… ഞാൻ കളിക്കാറില്ല കളിപ്പിക്കാറെ ഉള്ളു… എന്റെ കൈയിലെ കാർഡുകളാണ് നീയടക്കം എല്ലാവരും… ഇപ്പൊ എനിക്കേറ്റവും പ്രിയപ്പെട്ട കാർഡുകളാണ് രൂപേഷും പിന്നെ നിന്റെ ചേട്ടൻ സ്റ്റീഫനും… കളി കൊഴുക്കട്ടെ… ”
“എനിക്കൊന്നും മനസിലാകുന്നില്ല ഇക്ക… ഇങ്ങനെ സഹായിച്ചിട്ട് ഇക്കക്ക് എന്ത് ഗുണം… ”
“എനിക്ക് ഗുണം ഇല്ലേ… നിങ്ങൾ തരുന്ന ഭീമമായ തുക… പിന്നെ ബിസിനെസ്സിൽ പാർട്ണർഷിപ്പ് അതുപോരെ എന്റെ ലാഭം… ”
മുന്നിലേക്ക് വീണ മുടി കൈകൊണ്ട് ഒതുക്കി മരിയ ഒന്ന് ചിരിച്ചു… അവളുടെ വീർത്തു നിൽക്കുന്നമാറിടത്തിലെ ചാല് തുടങ്ങുന്ന ഭാഗത്തേക്ക് ഷംസുവിന്റെ കണ്ണുകൾ ചെന്നു… ആ കണ്ണുകൾ അവിടെ തന്നെ തറഞ്ഞു നിന്നു…

Leave a Reply

Your email address will not be published. Required fields are marked *