നീലാംബരി 8 [കുഞ്ഞൻ]

Posted by

“ഹും… കഷ്ട്ടം… പെണ്ണിന്റെ മണമടിച്ചാൽ പിന്നെ മൂർത്തി… മൂർത്തി സാറിന് ദേവി തമ്പുരാട്ടിയോടുള്ള അഗാത പ്രണയം… അല്ലേ… അല്ല പ്രണയം എന്ന് പറയാൻ പറ്റില്ല… വെറും കഴപ്പ്… അല്ലേ…”
മൂർത്തിയുടെ തല കുനിഞ്ഞു…
“ശരിയാ… മൂർത്തിക്ക് ഒടുങ്ങാത്ത ആശയായിരുന്നു ദേവി തമ്പുരാട്ടിയോട്… പക്ഷെ ഒരിക്കൽ പോലും ഞാനായിട്ട് തമ്പുരാട്ടിയോട് അത് പറഞ്ഞിട്ടില്ല… പിന്നെ തമ്പുരാട്ടിയുടെ ഒറ്റക്കായി ജീവിതത്തിൽ ഒരു കൈത്താങ്ങായി നിൽക്കാമോ എന്ന് ചോദിച്ചപ്പോ…”
“അങ്ങ് കൂടെ കൂടി അല്ലെ മൂർത്തി സാറേ…”
“മൂർത്തി തന്റെ ജീവിതം ഈ മലമൂട്ടിൽ ഹോമിച്ചതാണ്… സമ്പാദ്യങ്ങളില്ല… ബാധ്യതകളില്ല… കുടുംബമില്ല… കുട്ടികളില്ല… പക്ഷെ അത് കാണാൻ ആരും ഇല്ല എന്ന് മാത്രം… തമ്പുരാട്ടിക്ക് വരെ ഇപ്പൊ എന്നെ വേണ്ടാ… അവൻ, രൂപേഷിനെ ഞാനാണ് കൊട്ടാരത്തിൽ കേറ്റിയത്… പക്ഷെ അവൻ കൂടി എനിക്ക് പണി തരും എന്ന് വിചാരിച്ചില്ല… ഞാൻ ചെയ്തത് തെറ്റാണ്… ഒരു നിമിഷത്തെ അവിവേകം കൊണ്ട് ചെയ്തത്… അവന് തമ്പുരാട്ടിയോട് അൽപ്പം കണക്ക് തീർക്കാനുണ്ട് എന്ന് പറഞ്ഞിരുന്നു… തമ്പുരാട്ടിയോടുള്ള ദേഷ്യം കാരണം ഞാൻ അതിന് കൂട്ട് നിന്നു… ചെയ്തത് തെറ്റാണെന്ന് മനസിലാക്കാൻ വൈകി…” മൂർത്തിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
“എനിക്കറിയാം നിനക്ക് നീലുവിനോട് ഒരു പ്രത്യേക താല്പര്യം ഉണ്ടെന്ന്… അവൾക്ക് തിരിച്ചും… അത് എത്രത്തോളം ആഴത്തിലുള്ളതാണെന്ന് അറിയില്ല… ഒന്നറിയാം… ആ പാവത്തിന്റെ ജീവൻ അപകടത്തിലാണ് എന്ന്… അവർ എല്ലാവരും കൂടി… ഈശ്വരാ… ഞാൻ ചെയ്ത തെറ്റിന്റെ ആഴം എത്ര വലുതാണെന്ന് മനസിലാക്കാനുള്ള എനിക്കില്ലാതെയായി… പണവും പെണ്ണും… ഇവ രണ്ടും എന്റെ കണ്ണുകളെ അന്ധമാക്കി… നീയെന്നെ തമ്പുരാട്ടിയുടെ അടുത്തെത്തിക്കുമോ… നീലു പോലും അറിയാതെ… എനിക്കെല്ലാം പറയണം… എന്നിട്ട് ആ വീണ് മാപ്പപേക്ഷിക്കണം… എന്നിട്ട് എനിക്ക് പറയണം… തമ്പുരാട്ടിയെ ആത്മാർത്ഥമായി എന്ന്… അർഹതയില്ലാത്തവന്റെ അഹങ്കാരം ആയി കണ്ടാലും… പറയണം… ആദ്യം കണ്ടമാത്രയിൽ മനസ്സിൽ കേറിപറ്റിയ രൂപമാണെന്നു. ഈ ലോകത്ത് നിന്ന് വിടപറയും മുൻപ് എനിക്ക് പറയണം… അഥവാ ഒരുവേള എനിക്കതിന് സാധിച്ചില്ലെങ്കിൽ നീ പറയണം… പ്ലീസ്… ”
“മൂർത്തി സാറേ… സാറ് പേടിക്കേണ്ടാ… സാറിനെ എനിക്ക് വേണം ജീവനോടെ തന്നെ… തമ്പുരാട്ടിയോട് ഇപ്പൊ ഒന്നും പറയാറായിട്ടില്ല… ഒരു കുറ്റസമ്മതം കൊണ്ട് തമ്പുരാട്ടിയുടെ മനസ്സിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിലോ… നമ്മുക്ക് കൂടുതൽ തെളിവുകൾ വേണം… അതുവരെ മൂർത്തി സാറിനെ ഒരു കുഴപ്പവും സംരക്ഷിക്കേണ്ട ചുമതല എനിക്കുണ്ട്….”

Leave a Reply

Your email address will not be published. Required fields are marked *