Black Dahlia 3 [Parvathi]

Posted by

Black Dahlia 3

Author : Parvathi | www.kkstories.com | Previous Part


 

പ്രിയയുടെ ഒപ്പം ക്ലാസ്സിലേക്ക് കയറിയ നന്ദു ഇന്നലെ ഇരുന്ന അതേ ബെഞ്ചിൽ വന്നിരുന്നു…. അതിന് എതിർവശത്ത് പെൺകുട്ടികളുടെ ഭാഗത്തുള്ള ബെഞ്ചിൽ പ്രിയയും വൈഷ്ണവിയും ഭൂമികയും ഇരുന്നു….

 

“I hate them….”

തടികൊണ്ട് പണിത പഴയ ഡെസ്കിന് പുറത്ത് എഴുതി വച്ചിരിക്കുന്ന വരികളിലൂടെ അവന്റെ വിരലുകൾ സഞ്ചരിച്ചു… ഇന്നലെയും ഇവ തന്റെ ശ്രദ്ധ പിടിച്ചുവാങ്ങിയിരുന്നു….

 

“I hate them

I hate them

I hate them

I hate them….”… തുടരെ തുടരെ എഴുതിയിരിക്കുന്ന വാക്കുകൾ മഷിക്കുപകരം വേദനകൊണ്ട് എഴുതിയിരിക്കുന്നതുപോലെ നന്ദുവിന് തോന്നി…. പഴയ ഡെസ്കിൽ ആരും ശ്രദ്ധിക്കാത്ത രീതിയിൽ എഴുതിയ വളരെ നേർത്ത അക്ഷരങ്ങൾ… അതൊരു വരിപോലെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ എഴുതി വച്ചിരുന്നു….എന്തോ സംശയം തോന്നി നന്ദു കുനിഞ്ഞു നോക്കി….

ഡെസ്കിന്റെ, നന്ദു ഇരിക്കുന്ന കോർണർ ഭാഗത്തെ കടഞ്ഞെടുത്ത മരക്കാലിൽ എന്തൊക്കെയോ കുത്തിവരച്ചുവച്ചിരിക്കുന്നത് നന്ദു കണ്ടു….ഒറ്റനോട്ടത്തിൽ ഒരർത്ഥവും ഇല്ലാത്ത വരച്ചുകുറിക്കലുകൾ…..മേശയുടെ മുകളിലെ എഴുത്തിന് പുറകെ മേശയുടെ കാലുകളിലെ ചിത്രപണികൾ…. ക്ലാസ്സിൽ ഇരിക്കുന്ന വിദ്യാർത്ഥികൾ ഡെസ്കിൽ തോന്നുന്നതുപോലെ എഴുതുന്നതും കുത്തി വരയ്ക്കുന്നതും അത്ര വലിയ കാര്യമല്ല… എന്നിട്ടും അവനു കൗതുകവും ഉള്ളിൽ നിറഞ്ഞ ഓർമ്മകളിൽ വേദനയും തോന്നി

 

നന്ദൻ ബാഗിൽ നിന്നൊരു ബുക്കും പേനയുമെടുത്ത് ഡെസ്കിൽ വച്ചു… സാവധാനം ബുക്കിന്റെ പുറകിലെ പേജിൽ “i hate them” എന്നൊരു തലക്കെട്ട് നൽകി… ഇടയ്ക്കിടെ മേശയുടെ കാലിലേക്ക് നോക്കി ബുക്കിൽ എന്തൊക്കെയോ വരഞ്ഞു തുടങ്ങി…..ആരോ എന്നോ ബാക്കിവച്ചുപോയ കുത്തിവരയലുകൾക്ക് അവൻ ജീവൻ നൽകുകയായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *