Black Dahlia 3 [Parvathi]

Posted by

 

 

 

“കാളിപ്പാറ ലോകാംബിക ക്ഷേത്രം…വായോ”… പ്രിയ നന്ദുവിന്റെ കൈ പിടിച്ച് മുന്നിലേക്ക് നടന്നു…. പാറയുടെ മുകളിലേക്ക് കയറാൻ കല്ലിൽ കൊത്തിയ പാതകളും , പിടിച്ചുകേറാൻ പാകത്തിന് ഇരുമ്പഴികൾകൊണ്ട് വേലിയും നിർമിച്ചിട്ടുണ്ട്…. പത്തുമിനിറ്റോളം നടന്ന് മുകളിലേക്ക് കയറിയതും നന്നേ കാറ്റ് വീശിതുടങ്ങി…. ദേവപ്രിയയുടെ കഴുത്തോളം നീണ്ട കട്ടിയുള്ള മുടിയിഴകൾ മുഖത്തേക്ക് ഒഴുകി വീഴുന്നത് നന്ദു ശ്രദ്ധിച്ചു….ഭംഗിയുണ്ടെങ്കിലും അവളുടെ മുടിയിഴകൾ കണ്ണുകളെ  ഇടയ്ക്കിടെ തന്റെ ദൃഷ്ടിയിൽ നിന്നും മറയ്ക്കുന്നത് നന്ദുവിന് അലോസരമായി തോന്നി…. തന്റെ കണ്ണുകൾ പോലെയല്ല അവളുടേത്…. തിളക്കമേറിയ, എന്തിനെയും വലിച്ചടിപ്പിക്കുന്ന കണ്ണുകൾ

 

 

അല്പദൂരംകൂടെ മുകളിലേക്ക് കയറിയതും ഇരുവരും കാളിപാറയുടെ ആദ്യത്തെ വ്യൂപോയിന്റിൽ എത്തി…നടുവിൽ കല്ലുകൾ കൊണ്ട് കെട്ടി ഉയർത്തിയ ചെറിയൊരു തിട്ടയിൽ നിർമിച്ച കൂടാരവും അതിനുള്ളിൽ ഒരു പ്രതിഷ്ഠയും കണ്ടു….ഒരുവേള ഇരുവരും അതിനുമിൽ കണ്ണുകൾ അടച്ചു തൊഴുതു, വീണ്ടും പാറയുടെ മുകളിലേക്ക് കയറി

 

പോകുന്ന വഴികളിൽ കാവൽ മാലാഖമാരെപ്പോലെ അങ്ങിങ്ങായി പാറകെട്ടുകളിൽ പ്രതിഷ്ഠിച്ച ഗണപതിയുടെയും, അഗസ്ത്യമുനിയുടെയും, പരമശിവന്റെയും കുഞ്ഞു പ്രതിമകൾ കാണാൻ കഴിയും…. അതിന് കുറച്ചു മുന്നേ ആയി “പാദരക്ഷകൾ ഇതുവരെ മാത്രം” എന്നൊരു ബോർഡ് കണ്ട് പ്രിയയും നന്ദുവും തങ്ങളുടെ ചെരിപ്പുകൾ അവിടെ ഊരിയിട്ടു….

 

Leave a Reply

Your email address will not be published. Required fields are marked *