Black Dahlia 3 [Parvathi]

Posted by

 

 

“അടിപൊളി…. നല്ല സ്ഥലം… നീ ഇതിന് മുമ്പ് വന്നിട്ടുണ്ടോ ഇവിടെ….?”

 

 

 

 

“ഉണ്ട്….മൂന്ന് വർഷങ്ങൾക്ക് മുമ്പ്….സൈക്കിളിൽ…..” പ്രിയ ചിരിച്ചു….പടിഞ്ഞാറൻ അഗ്നിമേഘങ്ങളിലേക്ക് താഴുന്ന സൂര്യനെ നോക്കി നന്ദു ഇരുന്നു….ആയിരം ഉദയങ്ങളെക്കാൾ ഭംഗി ആ അസ്തമയത്തിന് ഉണ്ടായിരുന്നു….

.

.

 

രാത്രി എട്ടരയോടെ പ്രിയയും നന്ദുവും ശ്രീലയത്തിൽ എത്തി…

 

“എന്ത്യേ ഇത്ര നേരത്തെ…”പതിവ് നേരം തെറ്റി കയറി വരുന്ന ഇരുവരെയും കണ്ട് പ്രിയദർശിനി തിരക്കി….

 

 

“ജിമ്മിൽ പോയില്ല….കാളിപ്പാറ പോയിരുന്നു….”നന്ദു പറഞ്ഞതും പ്രിയദർശിനി കണ്ണുമിഴിച്ചു

 

 

“കാളിപ്പാറയോ…. അവിടെ പോയതിനല്ലേ ഒരിക്കെ നീ എന്റെ കൈയിലെന്ന് അടി വാങ്ങിയത്….”അമ്മ അവളെ രൂക്ഷമായി നോക്കി…. പ്രിയ സ്റ്റെപ് കയറി റൂമിലേക്ക് ഓടി….

 

 

“അച്ഛൻ വിളിക്കട്ടെ…. പറഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ….”പ്രിയദർശിനി വിളിച്ചുപറഞ്ഞൂ….

 

 

 

റൂമിൽ കയറിയ നന്ദു ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു…. അവൻ അലമാരയോട് ചേർന്നുള്ള കണ്ണാടിയുടെ മുന്നിൽ നിന്ന് ഷർട്ട്‌ അഴിച്ചു ബിന്നിലേക്കിട്ടു….വയറിലും നെഞ്ചിലും  തോളിലും വൃത്തിയെ തെളിഞ്ഞു കാണുന്ന മുറിപ്പാടുകളിലൂടെ നന്ദുവിന്റെ കണ്ണുകൾ ഓടി നടന്നു….നേരിട്ട തുടരെ തുടരെയുള്ള ആക്രമണങ്ങളുടെ രഹസ്യം പറയുന്ന അടയാളങ്ങൾ….

 

 

 

ബാത്‌റൂമിന്റെ ഡോർ തുറന്ന് ഇറങ്ങിയ പ്രിയ കണ്ണാടിയിൽ ശ്രദ്ധചെലുത്തി നിൽക്കുന്ന നന്ദുവിനെ വേദനയോടെ നോക്കി….ശരീരത്തിന് ഏറ്റ മുറിവുകൾ ഉണങ്ങിയിട്ടും പാടുകൾ അവശേഷിക്കുന്നു…. മനസ്സിനേറ്റ ഉണങ്ങാത്ത മുറിവുകൾ മറ്റൊരു ഭാഗത്ത്

Leave a Reply

Your email address will not be published. Required fields are marked *