“നന്ദു…..”
പ്രിയ അവനെ പിന്നിൽ നിന്നും പുണർന്നുകൊണ്ട് വിളിച്ചു….
“Im broke പ്രിയ….”…നന്ദന്റെ സ്വരം പതറി
“എനിക്കറിയാം…. എനിക്കറിയാം….”
അവൾ അവന്റെ പുറത്ത് അമർത്തി ചുംബിച്ചു… ഞാൻ തകർന്നവനാണ് എന്ന നന്ദുവിന്റെ വാക്കുകൾ കേവലം ഒരു ഫിഗർ ഓഫ് സ്പീച്ച് ആയിരുന്നില്ല….
“I hate them എന്ന് ഞാൻ എത്രതവണ എന്റെ ഡയറിയിൽ എഴുതി വച്ചിട്ടുണ്ടെന്ന് അറിയോ പ്രിയക്ക്?.”
നന്ദു ചോദിച്ചതും പ്രിയ അറിയില്ലെന്ന് ഇടത്തേക്കും വലത്തേക്കും തല ചലിപ്പിച്ചു….
“സാരിയുടെ ഒരറ്റംകൊണ്ട് രണ്ടുകൈയിലും കെട്ടും…. മറ്റേ അറ്റം ഫാനിൽ കെട്ടിമുറുക്കി എന്നെ തൂക്കി നിർത്തും…..ബെൽറ്റുകൊണ്ട് അടി തുടങ്ങും….തുടരെ തുടരെയുള്ള അടി…. ഏൽക്കുന്ന ഓരോ അടിയിലും ശരീരം ചുവന്നു പഴുക്കും… മുറിവിന് പുറമെ പിന്നെയും പിന്നെയും മുറിവുകൾ…. രക്തത്തിനൊപ്പം മാംസവും നിലത്തുകൂടെ ഒഴുകുന്നത് ഞാൻ കണ്ടിട്ടുണ്ട് പ്രിയ… തല്ലുന്നത് അമ്മയാണെന്ന് കാണുമ്പോ വേദന ഇരട്ടിക്കും….”നന്ദുവിന്റെ കണ്ണുകൾ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി…. പ്രിയ അവനെ മുറുക്കെ പിടിച്ചിരുന്നു…. തകർന്നവൻ അല്ലെ…. വീണ്ടും വീണ്ടും തകർന്നുവീണാലോ….ധ്വാരങ്ങൾ ഇല്ലാതെ തകർന്നതിനെ ചേർത്തു വക്കാനുള്ള കെൽപ്പ് തന്റെ കരങ്ങൾക്ക് ഇല്ല
ഒരു ചുവരിനപ്പുറം എല്ലാം കേട്ടുകൊണ്ട് നിന്ന പ്രിയദർശിനി ഊർന്നു താഴേക്ക് ഇരുന്നു തേങ്ങികരഞ്ഞു….