Black Dahlia 3 [Parvathi]

Posted by

 

“I hate them…”

ചിത്രത്തിന്റെ തലക്കെട്ട് അവൾ വായിച്ചു….കസേരയിലോ സ്ടൂളിലോ ഇരിക്കുന്ന ഒരു പെൺകുട്ടി…. വ്യക്തമല്ല….ജട കെട്ടിയതുപോലെയുള്ള അവളുടെ മുടിയിഴകൾ  മുഖത്തുകൂടെ മറഞ്ഞു കിടക്കുന്നു….പിന്നിൽ നിന്നും പെൺകുട്ടിയെ കെട്ടിപുണരുന്ന ഒരു മനുഷ്യൻ…. ഇടതുവശത്തു നിന്നും, വലതുവശത്തുനിന്നും  ഇവളെ തങ്ങൾക്കുവേണമെന്ന മട്ടിൽ അവളെ ബലമായി പിടിച്ചുവലിക്കുന്ന രണ്ട് പുരുഷന്മാർ

 

 

 

 

 

 

 

“എന്തുവാടാ ഇത്…”

ആ ചിത്രത്തിലേക്ക് നോക്കുംതോറും ദേവപ്രിയക്ക് ശരീരത്തിലും മനസ്സിലും ഒന്നുപോലെ അസ്വസ്ഥത അനുഭവപ്പെട്ടു…

 

 

“ഇത് നോക്കിയെ….”

നന്ദു അവൾക്ക് ഡെസ്കിലെ എഴുത്തുകൾ കാണിച്ചു കൊടുത്തു….ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണാൻ കഴിയുന്ന അക്ഷരങ്ങൾ…. അതെഴുതിയ വ്യക്തി ആരെയൊക്കെയോ ഗാഡമായി വെറുത്തിരുന്നു

 

 

“ഇനി ഇത് നോക്ക്….”മേശയുടെ കാലിൽ ഉണ്ടായിരുന്ന ചിത്രങ്ങൾ നന്ദു ചൂണ്ടി കാണിച്ചു….പ്രിയയുടെ കണ്ണ് വിടർന്നു, അവളെഴുന്നേറ്റു നിലത്ത് മുട്ടുകുത്തിയിരുന്ന് ആ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു….പേനകൊണ്ട് തുടരെ തുടരെ വൃത്തിയില്ലാതെ, ആർക്കും മനസ്സിലാവാത്ത രീതിയിൽ കുത്തിവരച്ച് വച്ചിരിക്കുന്നു….എങ്കിലും വളരെ ശ്രദ്ധിച്ചുനോക്കിയാൽ ഒരു പെൺകുട്ടിയെയും അവൾക്ക് ചുറ്റും മൂന്ന് പുരുഷന്മാരെയും കൃത്യമായി കാണാം….

അപൂർണമായിരുന്ന ചിത്രങ്ങൾക്ക് നന്ദൻ തന്റെ കൈവിരലുകൾകൊണ്ട് പൂർണത വരുത്തി….

Leave a Reply

Your email address will not be published. Required fields are marked *