ചെരുപ്പ് ഇട്ടിരിക്കുന്നത് കൊണ്ട് അമ്മ കാലുകൾ ചലിപ്പിക്കുമ്പോഴും ആ സ്വർണ്ണനൂൽ പാദങ്ങൾക്ക് മുകളിൽ സുരക്ഷിതമായി ഇരിപ്പുണ്ടായിരുന്നു.
അതിനൊപ്പം വിരലുകളിൽ മുറുകിക്കിടക്കുന്ന സ്വർണ്ണ മിഞ്ചികൾ.
.
.
വള്ളിച്ചെരുപ്പിന്റെ വിടവിലൂടെ ആ സ്വർണ്ണത്തിളക്കം ഒരു രാജകീയ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു.
തൊട്ടപ്പുറത്ത് ജീജ ആന്റിയുടെ കാലുകളിൽ നേർത്ത വെള്ളിക്കൊലുസുകളാണ്.
അമ്മയുടെ സ്വർണ്ണപ്പാദസരം നിശബ്ദമായിരുന്നെങ്കിൽ, ജീജ ആന്റിയുടേത് ഓരോ ചലനത്തിലും വളരെ നേർത്തൊരു കിലുക്കം കാറ്റിന് നൽകുന്നുണ്ടായിരുന്നു.
അവർ ധരിച്ചിരുന്ന നീല വള്ളിച്ചെരുപ്പിന് മുകളിൽ വെള്ളിയുടെ ആ തണുത്ത നിറം ഒരു നാടൻ സൗന്ദര്യം നൽകി.
വിരലുകളിലെ വെള്ളി മിഞ്ചികൾ ചെരുപ്പിനുള്ളിൽ അമരുമ്പോൾ അവയുണ്ടാക്കുന്ന ചെറിയ അടയാളങ്ങളും, അതിലേക്ക് സന്ധ്യാവെളിച്ചം തട്ടുമ്പോഴുള്ള തിളക്കവും ഞാൻ ശ്വാസമടക്കിപ്പിടിച്ചു നോക്കി നിന്നു.
കിലുക്കമില്ലാത്ത സ്വർണ്ണത്തിന്റെ പ്രൗഢിയും, നേർത്ത ശബ്ദമുള്ള വെള്ളിയുടെ ലാളിത്യവും ചെരുപ്പുകൾക്കിടയിലൂടെ മത്സരത്തിൽ ഏർപ്പെടുന്നതുപോലെ എനിക്ക് തോന്നി.
എന്റെ കണ്ണുകൾ ആ കാഴ്ചകളിൽ ഉടക്കിപ്പോയി.
പെട്ടെന്നാണ് അമ്മയുടെ ആ ചോദ്യം വന്നത്.
“നീയിത് എവിടെയാ ഇങ്ങനെ തുറിച്ചു നോക്കി നിൽക്കുന്നത്?”
ഞാൻ ഒന്ന് ഞെട്ടി.
എന്റെ നോട്ടം കാലുകളിലാണെന്ന് അമ്മയ്ക്ക് മനസ്സിലായോ? “ഏയ്.
.
.
ഒന്നുമില്ല അമ്മേ, ഞാൻ ചുമ്മാ ഈ വിറകിനിടയിലൂടെ ഉറുമ്പുകൾ പോകുന്നത് നോക്കിയതാ,” എന്ന് ഞാൻ പതറിപ്പറഞ്ഞു.