മ്മ് ശരി…മഴയ്ക്ക് മുൻപ് വരണം…
ആ ശെരി..
അവറാൻ ഷർട്ടും മുണ്ടുമുടുത്തു പുറത്തിറങ്ങി.അവറാൻ വണ്ടിയെടുത്തു പോയ പിന്നാല്ലേ സൂസമ്മ മനസ്സിൽ എന്തെക്കെയോ പ്ലാൻ ചെയ്തു പുറത്തിറങ്ങി. പിള്ളേര് ക്ലാസിൽ പോയേക്കുവാണ്, ജോസ് ചോറുണ്ടിട്ട് ബൈക്കുമെടുത്തു കറങ്ങാൻ പോയതാണ് ഇനി വൈകുന്നേരം നോക്കിയാൽ മതി. അവൾ നേരെ അടുക്കളയിൽ ചെന്നു. സിസിലി എന്തെക്കെയോ പണിയിലാണ്
സിസിലി ഞാൻ മുകളിൽ വരെ പോകുവാ…നീ ഇവിടെ കാണണം. ഞാൻ വന്നിട്ട് പണിക്കാർക്ക് കാപ്പി കൊടുക്കാൻ പോയാൽ മതി.
സൂസമ്മ പറഞ്ഞു
ഓ ശെരി കൊച്ചമ്മേ…
സിസിലി തലകുലുക്കി പറഞ്ഞു. സൂസമ്മ ഇറങ്ങി നടന്നു. അവളുടെ ലക്ഷ്യം മോനാച്ചനെ പോയി കാണുവാനായിരുന്നു. അവൾ മെല്ലെ നടന്നു മോനാച്ചന്റെ വീടിന്റെ മുറ്റത്തെത്തി. അവൾ ഉമ്മറത്തേക്ക് കയറി കതകിൽ മുട്ടി വിളിച്ചു
മോനാച്ചാ…. ടാ മോനാച്ചാ കതകു തുറന്നെ
അകത്തു കട്ടിലിൽ കിടന്ന മോനാച്ചൻ ആരോ വിളിക്കുന്നത് കേട്ടു. അവൻ മെല്ലെയെഴുന്നേറ്റ് നടന്നു ചെന്നു കതകു തുറന്നു. വാതിൽക്കൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന സൂസമ്മയെ കണ്ടു മോനാച്ചൻ ഞെട്ടി പോയി. അവൻ അവളെ വാ പൊളിച്ചു നോക്കി നിന്നു.
വാ അടക്കേടാ മണ്ടൂസേ
സൂസമ്മ മോനാച്ചന്റെ തുറന്നിരുന്ന വാ കൈകൊണ്ട് അടച്ചോണ്ട് പറഞ്ഞു
മോനാച്ചൻ : അമ്മാമ്മ എന്താ ഈ വഴി???
സൂസമ്മ : അമ്മാമ്മ നിന്റെ കുഞ്ഞമ്മ നിന്നോട് ഞാൻ പറഞ്ഞതെല്ലാം മറന്നോ???
മോനാച്ചൻ : പെട്ടെന്ന് അങ്ങനെയേ വരൂ. അകത്തോട്ടു കേറി വാ
സൂസമ്മ ഇതിനു മുൻപ് ഒന്നോ രണ്ടോ തവണ മാത്രമേ അവിടെ വന്നിട്ടുള്ളൂ. വർക്കിച്ചന്റെ അമ്മ മരിച്ചപ്പോളും പിന്നെ വീടു പുതുക്കി കേറി താമസം വെച്ചപ്പോളും മാത്രം. സൂസമ്മ അകത്തോട്ടു കേറി
പണിയെങ്ങനെ ഉണ്ട് മോനാച്ചാ ഇപ്പോ???
മോനാച്ചൻ : മ്മ് നല്ല കുറവുണ്ട്. ദേഹത്തിന് നല്ല വേദനയാ, പിന്നെ ക്ഷീണവും
സൂസമ്മ : എനിക്കും നല്ല ദേഹത്ത് വേദന ഉണ്ട്