ലോക്കൽ രാഷ്ട്രീയത്തിൽ അല്പമൊക്കെ പിടിപാടുള്ള ആളായിരുന്നു ജോസഫ് . അതുകൊണ്ട് മാത്രമാണ് ബുദ്ധിമുട്ടിയാണെങ്കിലും ഇങ്ങനെ ഒരു ട്രാൻസ്ഫർ ശരിയാക്കിയത്.
“എടീ നല്ല ആളാരിക്കും,”
ജോസഫ് ചിരിച്ചു.
“നിന്റെ ഫ്രണ്ടും ബാക്കും ഇന്ന് പപ്പടം പോലെയാവൂല്ലോ…”
“അയ്യേ…”
ജെന്നിഫറെ വെപ്രാളപ്പെട്ട് ചുറ്റും നോക്കികൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇതെന്നാ അച്ചായാ പറയുന്നേ? ആൾക്കാര് കേക്കൂന്നെ!”
“പോടീ ഒന്ന്!”
അയാൾ ചിരിയുടെ പ്രകാശം കൂട്ടി.
“അതിന് ഞാൻ മൈക്ക് വെച്ചാണോ പറയുന്നേ?”
ജോസഫ് ജെന്നിഫറെട് ചേർന്നു നിന്നു.
“ഞാൻ പറയുന്നത് എന്റെ പുന്നാരിയോടല്ലേ? അവളല്ലാതെ ഒറ്റക്കുഞ്ഞിനും കേക്കത്തില്ല..”
അയാളുടെ ലാളന കലർന്ന വിളിയിൽ ജെന്നിഫറിന്റെ മനസ്സ് കുളിർന്നു.
“നിന്നെ തിക്കിലും തിരക്കിലും കേറ്റി വിടാൻ ഇഷ്ടമുണ്ടായിട്ടല്ല. പക്ഷെ എനിക്കിന്ന് ലീവെടുക്കേണ്ടി വരും…”
“അച്ചായൻ ലീവൊന്നും എടുക്കണ്ട,”
ജെന്നിഫർ പറഞ്ഞു.
അപ്പോഴേക്കും ഗന്ധർവ്വൻ വന്നു.
“എന്റെ ജെന്നി!”
ബസ്സിലേക്ക് നോക്കിയ ജോസഫ് അന്തം വിട്ടു.
“ഇതെന്നാ കേരളക്കര ഫുള്ളുണ്ടല്ലോ ബസ്സിൽ! ഇതേലെങ്ങനാടീ പോകുന്നെ!”
“അതൊക്കെ ഞാൻ പൊക്കോളാം,”
ബസ്സിന്റെ നേരെ തിരിഞ്ഞ് ജെന്നിഫർ അയാളെ നോക്കി.