പാമ്പും കോണിയും 4 [ശ്രീരാജ്]

Posted by

 

” ലേയത് പൂട്ടാൻ പോകുകയാണ് എന്നാ പറയുന്നത് “…. എന്ന് ബഷീർ തുടങ്ങിയെങ്കിലും, കാലങ്ങൾക്ക് ശേഷം തന്റെ അടുത്ത് കിടക്കുന്ന, സ്നേഹത്തോടെ പെരുമാറുന്ന അവന്റെ നെഞ്ചിൽ അവൾ തല വച്ച് കിടന്നു.

 

” ഇക്കാ…. ഇവിടെ വിട്ട് നമുക്ക് നാട്ടിൽ പോയാലോ “…. ഫാത്തിമ ചോദിച്ചു….

 

ഒരു സ്നേഹനിധിയായ ഭർത്താവിനെ പോലെ അവൻ പറഞ്ഞു : നാട്ടിൽ പോയിട്ട് എന്ത് ചെയ്യാനാ ഫാത്തിമ… ഇവിടെ കിട്ടുന്നത് പോലും അവിടെ കിട്ടില്ല…. എനിക്ക് നീയും ആമിനയും അല്ലാതെ, സ്വന്തം എന്ന് പറയാൻ ആരും ഇല്ല… പിന്നെ നിന്റെ വീട്ടുകാർ, അവർ ആണേൽ കടം കയറി… പിന്നേ നമ്മളെ കണ്ടാൽ ചിലപ്പോൾ കൊല്ലാനും മടിക്കില്ല…..

 

ഫാത്തിമക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് അവന്റെ മാറിൽ തല ചായ്ച്ചു കൊണ്ട് അവന്റെ നെഞ്ചിലെ രോമങ്ങളിൽ വിരൽ കൊണ്ട് തഴുകി കൊണ്ടിരുന്നു

 

” ഇനിയൊരു വഴിയേ ഉളളൂ ഫാത്തിമ… കടൽ കടക്കണം…. എന്നാലേ രക്ഷ ഉളളൂ “….. ബഷീർ പറഞ്ഞു.

 

” അയ്യോ… അപ്പോൾ ഞാനും മോളും, “… ഫാത്തിമ മുഖം ഉയർത്തി പേടിയോടെ ചോദിച്ചു….

 

” നിങ്ങൾക്ക് വേണ്ടി അല്ലെ ഫാത്തിമാ ഞാൻ പോവുന്നത് തന്നേ……. എന്നും ഈ നരകത്തിൽ ജീവിച്ചു തീർക്കാൻ ഉള്ളതാണോ നമ്മുടെ ജീവിതം… നമ്മുടെ മോള്, ഇവിടെ വളർന്നാൽ മതിയോ “…. ബഷീറിന്റെ ചോദ്യം ശരിയാണ് എന്ന് തോന്നി അവൾക്ക്…..

 

” ഇവടെ നിന്നാണെങ്കിൽ കടൽ കടക്കാൻ എളുപ്പം ആണ്… വേണ്ടത് പൈസ ആണ് ഫാത്തിമ. നല്ലൊരു സംഖ്യ വേണം “…. ബഷീർ കൂട്ടി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *