പാമ്പും കോണിയും 4 [ശ്രീരാജ്]

Posted by

 

( സൈറയെ ഇങ്ങനെ ഇറക്കവും, ശരീര വടിവും കാണിക്കുന്ന വസ്ത്രങ്ങളിൽ കുറച്ചു കാലങ്ങളായി ഹരി കാണുന്നത് കൊണ്ട് അവന് പ്രത്യേകിച്ച് വികാര വിചാരങ്ങൾ ഒന്നും തോന്നിയില്ല )..

 

ഹരി പതിയെ റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ സൈറ പറഞ്ഞു : ഹരി എങ്ങോട്ടാ ഈ പോണത്….. ഇരിക്കേടോ…. രേവതിയോട് സംസാരിച്ച് കഴിഞ്ഞില്ലേ…..

 

ഹരി കൂടുതൽ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് സോഫയിൽ തന്നേ ഇരുന്നു…..

 

സൈറ സോഫയിൽ ഇരിക്കുന്നതിനോടൊപ്പം പറഞ്ഞു : എനിക്കും കുറച്ചൊക്കെ അറിയാട്ടോ ഫുട്ബോൾ……

 

എന്തോ ഹരിക്ക്‌ ചോദിക്കാൻ തോന്നി : മാമിന്റെ ഇഷ്ടപ്പെട്ട പ്ലെയർ ആരാ……

 

സൈറ സോഫയിൽ ഇരുന്നപ്പോൾ, ആ സോഫയുടെ അറ്റത്തായി ഇരുന്ന് കൊണ്ട് സൈറ ഒന്ന് ആലോചിച്ചു പറഞ്ഞു : റൊണാൾഡോ…… ഹരിക്കോ?…

 

ഹരി : എനിക്ക് റൊണാൾടീഞ്ഞോ….

 

സൈറ : അതാരാ?….

 

ഹരി ചിരി അടക്കി പിടിച്ചു ചോദിച്ചു : സത്യം പറയണം… മാമിന് റൊണാൾഡോ… മെസ്സി… ഇവരെ രണ്ടു പേരെ അല്ലെ അറിയൂ?…

 

സൈറ : ഹരിക്ക് എങ്ങിനെ മനസ്സിലായി….

 

ആക്കിയ ചിരിയായിരുന്നു അവന്റെ ആയിരുന്നു മറുപടി……

 

സൈറ തന്നേ കൂർപ്പിച്ചു നോക്കുന്നത് കണ്ടപ്പോൾ ഹരി പെട്ടെന്ന് ചിരി നിർത്തി……

 

ഹരി : മാം ഏതാണ് എന്ന് വച്ചോളു… ഇത് ഞാൻ കണ്ട കളിയാണ്…

 

സൈറ : അത് ശരി…. കണ്ട കളി വീണ്ടും കാണുകയാണ് അല്ലെ… വെറുതെ അല്ല രേവതി തന്നേ ഫുട്ബോൾ പ്രാന്തൻ എന്ന് വിളിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *