പാമ്പും കോണിയും 4 [ശ്രീരാജ്]

Posted by

 

 

ഒന്നേ…. രണ്ടേ….. കിക്ക് കേറും തോറും ഹരി കൂടുതൽ കൂടുതൽ ആയി സംസാരിച്ചു തുടങ്ങി…. ഫുട്ബാളിൽ തുടങ്ങി, താൻ സ്കൂൾ സമയത്ത് ജൂനിയർ സീനിയർ ഡിസ്ട്രിക്റ്റ് ടീമിൽ കളിച്ചതും, കോളേജ് സമയത്ത് യൂണിവേഴ്സിറ്റി ടീമിൽ കളിച്ചതും എല്ലാം വഴിയേ വന്നു കൊണ്ടിരുന്നു…

 

 

” ചേച്ചി…. അധികം ആയാൽ ചെവി തിന്നും അവൻ “…. അതിന്റെ അർത്ഥം സൈറക്ക് മനസ്സിലായി….

 

പക്ഷെ…. ചെവി തിന്നാൽ ആയി തോന്നിയില്ല സൈറക്ക്…. ഒരു സിനിമാ കഥ കേൾക്കുന്ന സുഖം ആയിരുന്നു അവൾക്ക്… അത്ര മനോഹരമായി, കുത്തും കോമയും എല്ലാം ഇടേണ്ട സ്ഥലത്ത് ഇട്ട് കൈ കൊണ്ടും മുഖം കൊണ്ടും ആക്ഷൻസ് കാണിച്ച്……. ഹരിയുടെ നാടും, സ്കൂളും, ഗ്രൗണ്ടും… എല്ലാം സൈറ നേരിട്ട് കണ്ടിട്ടില്ലേൽ കൂടെ മനസ്സിൽ വരച്ചെടുത്തു………

 

 

 

ഫുട്ബാളിനെ പറ്റിയുള്ള സംസാരത്തിനോടുവിൽ സൈറ ചിരിച്ചു കൊണ്ടാണ് ചോദിച്ചത് : അല്ല ഹരീ…. നീ എന്റെ കൂടെ ചെന്നൈ മീറ്റിങ്ങിനു വരുന്നു എന്ന് പറഞ്ഞപ്പോൾ, ജെറിൻ ഒന്നും പറഞ്ഞില്ലേ?…

 

 

ഹരി: അച്ചായൻ എന്ത് പറയാൻ ആണ് മാം..

 

 

സൈറ ഗ്ലാസ്‌ കയ്യിൽ എടുത്ത് : ഓ… അത് ശരിയാണല്ലോ അല്ലെ…. ജെറിന് സന്തോഷമല്ലേ കാണൂ….. ഹരി കൂടെ ഉണ്ടെങ്കിൽ അല്ലേ വിവരങ്ങൾ ചോർത്തി കിട്ടൂ …….

 

 

ഹരി അത് കേട്ടതും ഞെട്ടി…. ഹരി വാക്കുകൾക്കായി പരതി. ഹരി : ങ്ങേ….മാം….ഞാൻ……

 

 

സൈറയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു. അത് വരെ ഹരി കണ്ട മുഖ ഭാവം ആയിരുന്നില്ല തന്റെ ബോസിന്. ദേഷ്യമാണോ അറിയില്ല, ഗൗരവം നിറഞ്ഞ ഭാവത്തിൽ : ഹരിയെന്താ വിചാരിച്ചത്, ഇതൊന്നും ഞാൻ അറിയില്ല എന്നോ……….

Leave a Reply

Your email address will not be published. Required fields are marked *