സൈറ പതിയെ എഴുന്നേറ്റ് തന്റെ ബാഗ് കയ്യിൽ എടുത്ത്, ഹരിക്ക് നേരെ തിരിഞ്ഞപ്പോൾ കണ്ടത് മുഖം കുനിച്ചു നിൽക്കുന്ന അവനെ ആണ്…
” ഹരീ “…. സൈറ നീട്ടി വിളിച്ചു…
ഹരി മുഖം ഉയർത്തി സൈറയെ നോക്കി….
അവന്റെ കണ്ണുകളിൽ അവൾ കണ്ടത് സങ്കടം ആയിരുന്നു ….
സൈറ രണ്ടടി മുന്നോട്ട് വച്ച് ചോദിച്ചു : എന്താടോ?.. എന്ത് പറ്റി…
അവൻ ചിരിച്ചു കൊണ്ട് മുഖം ചെരിച്ച് കണ്ണ് തുടച്ച് പറഞ്ഞു : ഒന്നുല്ല മാം…. എന്തോ ഒരു നഷ്ട ബോധം…..
സൈറ ഹരിയുടെ തോളിൽ തട്ടി ചിരിച്ചു പറഞ്ഞു : മനസ്സിലായി…. ഡോണ്ട് വറി… സമയം ഒരുപാട് മുന്നിൽ ഉണ്ട്…….
സ്യൂട്ടിൽ എത്തി ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം രേവതിയോട് അതേ പോലെ പറയുമ്പോൾ, സൈറയെ വർണ്ണിക്കാൻ ഹരിക്ക് വാക്കുകൾ മതിയാവാതെ വന്നു…..
കുളിച്ച് വസ്ത്രം മാറി, ടി ഷർട്ടും ട്രാക്ക് പാന്റ്സും ഇട്ട്, ഹാളിൽ ഉള്ള വലിയ ടി വിയിൽ ഫുട്ബോൾ ചാനൽ വച്ച് സോഫയിൽ ചാരി ഇരുന്ന് കളി കണ്ടോണ്ടിരിക്കുമ്പോൾ ആണ് പിറകിൽ ആയി സൈറയുടെ ശബ്ദം ഹരി കേൾക്കുന്നത് : ഇന്നും കളി ഉണ്ടോ?…
ഹരി വേഗം ചാടി എഴുന്നേറ്റ് നിന്ന് പറഞ്ഞു : ഉണ്ട്… പാതി രാത്രി ആണ്… ഇത് വെറുതെ ഹൈ ലൈറ്റ്സ്……
വെളുത്ത ലൂസ് ടി ഷർട്ടും, തുടയുടെ പകുതി വരെ ഉള്ള ട്രൗസറും ഇട്ട് കൊണ്ട് നിൽക്കുന്ന സൈറയുടെ മുഖത്ത് തന്നേ നോക്കി ഹരി പറഞ്ഞു : മാം ഏതാണ് എന്ന് വച്ചാൽ കണ്ടോളൂ …