പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Posted by

ഒഴിച്ചത് തീര്‍ന്നപ്പോള്‍ കുപ്പി എടുക്കുകയല്ലാതെ തരമില്ലാതായി.. ചാടിയിറങ്ങി … ബാക്കി കൂടി ഒഴിച്ച് ഒരു വീപ്പയില്‍ കയറിയിരുന്നു .. ഇനി തിരിച്ചു ചാടി കയറണമെങ്കില്‍ പാടാ …

ഏട്ടര ആയപ്പോള്‍ റോജിയുടെ ഫോണ്‍ … ഞാനിരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു

” ഇതെങ്ങനെയാടാ അവിടെക്കിറങ്ങുന്നെ? നീയെന്നാ അവിടെ ഇരിക്കുന്നെ ?” റോജിയുടെ തല മുകളില്‍ പ്രത്യക്ഷപ്പെട്ടു ..

” ചാടിയിറങ്ങണം … നീ കൈ താ ഞാന്‍ കേറി വരാം ” ഞാന്‍ എഴുന്നേറ്റതും അവന്‍ പിന്നിലേക്ക് തിരിഞ്ഞു കൈ നീട്ടുന്നത് കണ്ടു ..നോക്കിയപ്പോള്‍ അക്കാ

” പിള്ളേരെന്തിയെടാ … ?” റോജി എന്‍റെ അടുത്തേക്ക് ചാടി . വിഷമിച്ചു നില്‍ക്കുന്ന അക്കയെ അവന്‍ കൈ ഉയര്‍ത്തി നീട്ടി , അക്ക ആ കയ്യില്‍ പിടിച്ചു താഴെക്കൂര്‍ന്ന്‍ അവന്റെ മേലേക്ക് ചാടി … രണ്ടു പേരും കൂടി മണലില്‍ വീണു …

” എന്നാ ഒടുക്കത്തെ തടിയാടി ..വല്ല കൊളസ്ട്രോളും വരും …’

ശെരിയാണ് അക്ക അല്‍പം കൂടി തടിച്ചിരിക്കുന്നു .. ഭക്ഷണം ഒന്നുമല്ല കാര്യം ..സന്തോഷകരമായ മനസും ജീവിതവും ആണെങ്കില്‍ അത് ശരീരത്തില്‍ പ്രതിഫലിക്കുമെന്ന് എവിടെയോ വായിച്ചിട്ടുണ്ട് .. അടുത്തുള്ള വീപ്പയില്‍ റോജിയിരുന്നു … അക്ക മാറി നിന്നപ്പോള്‍ ഞാന്‍ ഒരു പാട്ട എടുത്തു ഇരിക്കാന്‍ കൊടുത്തു .. വീപ്പയില്‍ ഏന്തി വലിഞ്ഞിരിക്കണ്ടല്ലോ …

” ഉക്കാറടി” റോജി അല്‍പം കാലകത്തിയിരുന്നിട്ടു അക്കയെ പിടിച്ചിരുത്തി … എണ്ണക്കറുപ്പുള്ള മുഖത്തെ തിളക്കം ലൈറ്റ് ഹൌസിലെ വെട്ടം കറങ്ങി വരുമ്പോള്‍ എനിക്ക് കാണാമായിരുന്നു … പാവം റോജി ഇടക്ക് വരുമെങ്കിലും ഇങ്ങനെ തനിച്ചോക്കെ പുറത്തു കൊണ്ട് പോകുന്നതാദ്യമായിട്ടാണ് … കടയും വീടും വിട്ടവര്‍ക്കൊരു ജീവിതമില്ല … പിള്ളേരെ കൊണ്ട് ബീച്ചില്‍ പോകുമ്പോഴും അക്ക കടയിലിരിക്കാറാണ് പതിവ് .. റോജിയുടെ കൂടെ പുറത്തിറങ്ങിയ സന്തോഷം അവരുടെ കണ്ണുകളില്‍ തിളക്കം കൂട്ടുന്നു ..

” സാര്‍ …കീഴെയാ ? എന്നാ കീഴെ ഉക്കാന്തിട്ടെ?” കാളിയാണ്‌ അവന്‍ കയ്യിലിരുന്ന കവര്‍ എനിക്ക് നീട്ടി …

Leave a Reply

Your email address will not be published. Required fields are marked *